മലേഗാവ്​ സ്ഫോടനക്കേസ്; എൻഐഎക്കും മഹാരാഷ്ട്ര സർക്കാരിനും നോട്ടീസ്​

Update: 2018-05-29 04:18 GMT
മലേഗാവ്​ സ്ഫോടനക്കേസ്; എൻഐഎക്കും മഹാരാഷ്ട്ര സർക്കാരിനും നോട്ടീസ്​
Advertising

പ്രതി കേണൽ ശ്രീകാന്ത്​ പുരോഹിത് ​നൽകിയ അപ്പീലില്‍ വാദം കേട്ട ശേഷമാണ് നടപടി

മലേഗാവ്​ സ്ഫോടനക്കേസിൽ സുപ്രീം കോടതി എൻഐഎക്കും മഹാരാഷ്ട്ര സർക്കാരിനും നോട്ടീസ്​ അയച്ചു. യു.എ.പി.എ കേസുകളിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട് ​കേസിലെ പ്രതി കേണൽ ശ്രീകാന്ത്​ പുരോഹിത് ​നൽകിയ അപ്പീലില്‍ വാദം കേട്ട ശേഷമാണ് നടപടി. പുരോഹിതിന്റെ ഈ ആവശ്യം എൻഐഎ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. പുരോഹിത് അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന മകോക കുറ്റം പ്രത്യേക കോടതി ഒഴിവക്കിയുരുന്നെങ്കിലും യു.എ.പി.എ നിലനിര്‍ത്തുകയായിരുന്നു.

Tags:    

Similar News