പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ബഹളം

Update: 2018-05-29 15:16 GMT
പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ബഹളം
Advertising

കോണ്‍ഗ്രസ്സ് എംപി രേണുക ചൌധരിയെ പ്രധാനമന്ത്രി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ രാജ്യസഭ രണ്ട് തവണ നിര്‍ത്തിവച്ചു.

പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ഇന്നും ബഹളം. കോണ്‍ഗ്രസ്സ് എംപി രേണുക ചൌധരിയെ പ്രധാനമന്ത്രി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ രാജ്യസഭ രണ്ട് തവണ നിര്‍ത്തിവച്ചു. ആന്ധ്രാ പ്രദേശിനോട് തുടരുന്ന അവഗണനയില്‍ ടി.ഡി.പി ക്കൊപ്പം വൈ എസ് ആര്‍ കോണ്‍ഗ്രസ്സും ഇന്ന് ലോകസഭയിലെ പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നു.

രാഷ്ട്രപതിയുടെ നയപ്രഖ്യപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയക്ക് മറുപടി പറഞ്ഞ് രാജ്യ സഭയില്‍ ഇന്നലെ പ്രധാനമന്ത്രി സംസാരിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് എംപി രേണുകാ ചൌധരി ഉച്ചത്തില്‍ ബഹളം വച്ച് പ്രതിഷേധിച്ചിരുന്നു. മഹാഭാരതം സീരിയലിലെ അട്ടഹാസത്തിന് ശേഷം, അതുപോലൊന്ന് ഇപ്പോഴാണ് കാണുന്നതെന്ന് എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആ സമയത്തെ പരാമര്‍ശം. ഈ ദൃശ്യങ്ങള്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം രാജ്യ സഭയില്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

ഉച്ചക്ക് മുമ്പ് സഭാ നടപികള്‍ രണ്ട് തവണ തടസ്സപ്പെട്ടു. പരിഹാസ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും, അവകാശ ലംഘനത്തിനെതിരെ നടപടി ആവശ്യപ്പെടുമെന്നും രേണുക ചൌധരി വ്യക്തമാക്കി. പ്രത്യക പദവി ഉള്‍പ്പെടെ ആന്ധ്രാ പ്രദേശിന് നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്രം പാലിക്കാത്തതില്‍ എന്‍ ഡി എ കക്ഷിയായ ടി.ഡി.പി ലോക സഭയില്‍ ഇന്നും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വൈസ് ആര്‍ കോണ്‍ഗ്രസ്സും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു. ബജറ്റ്ചര്‍ച്ച് വൈകീട്ട് ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി നല്‍കുന്ന മറുപടിയില്‍ ആന്ധ്രയുടെ ആവശ്യങ്ങളെകുറിച്ച് പരാമാര്‍ശമുണ്ടാകുമെന്ന് പിന്നീട് പാര്‍ലമെന്‍ററികാര്യമന്ത്രി അനന്ത് കുമാര്‍ ഉറപ്പ് നല്‍‌കി

Tags:    

Similar News