ത്രിപുരയിലെ ബിജെപി - ഐപിഎഫ്ടി സഖ്യം പ്രധാനമന്ത്രി മറുപടി പറയണമെന്ന് മണിക് സര്‍ക്കാര്‍

Update: 2018-05-29 22:45 GMT
ത്രിപുരയിലെ ബിജെപി - ഐപിഎഫ്ടി സഖ്യം പ്രധാനമന്ത്രി മറുപടി പറയണമെന്ന് മണിക് സര്‍ക്കാര്‍
Advertising

സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കി മുതലെടുക്കാനുളള നീക്കത്തിന് ജനം മറുപടി നല്‍കുമെന്ന് മണിക് സര്‍ക്കാര്‍ മീഡിയവണിനോട് പറഞ്ഞു. ഈ വിഷയത്തിലൂന്നിയാണ് ത്രിപുരയില്‍ ഇത്തവണ സിപിഎം പ്രചരണം.

ത്രിപുര വിഭജനം ആവശ്യപ്പെടുന്ന ഐപിഎഫ്ടിയുമായി ബിജെപി തെരെഞ്ഞടുപ്പ് സഖ്യമുണ്ടാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കി മുതലെടുക്കാനുളള നീക്കത്തിന് ജനം മറുപടി നല്‍കുമെന്ന് മണിക് സര്‍ക്കാര്‍ മീഡിയവണിനോട് പറഞ്ഞു. ഈ വിഷയത്തിലൂന്നിയാണ് ത്രിപുരയില്‍ ഇത്തവണ സിപിഎം പ്രചരണം.

Full View

ട്രിപാലാന്‍റ് സംസ്ഥാനം ആവശ്യപ്പെട്ട് തീവ്ര സമരങ്ങളിലേര്‍പ്പെട്ട ഇന്‍ഡീജിനിയസ് പീപ്പില്‍ ഫ്രണ്ട് ഓഫ് ത്രിപുരയുമായി കൈകോര്‍ത്താണ് ഇത്തവണ ബിജെപി പോരാട്ടം. രാജ്യത്തിന്‍റെ അഖണ്ഡതക്കും ദേശീയതക്കും വേണ്ടി വാദിക്കുന്ന ബിജെപിക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കണമെന്ന് മണിക് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

80കിലെ സംഘര്‍ഷാവസ്ഥ സംസ്ഥാനത്ത് തിരികെ കൊണ്ടുവരാനാണ് ബിജെപി ശ്രമം. ജനം അതിന് മറുപടി നല്‍കുമെന്നും മാണിക് സര്‍ക്കാര്‍ പറഞ്ഞു.
ത്രിപുരയില്‍ സര്‍വ്വ സന്നാഹവുമായി പ്രചരണം ശക്തമാക്കുന്ന ബിജെപിയെ ഇക്കാര്യത്തിലൂന്നിയാണ് സിപിഎം നേരിടുന്നത്. പ്രചരണ വേദികളിലും മുഖ്യവിഷയം ബിജെപിയുടെ പുതിയ സഖ്യം തന്നെ.

Tags:    

Similar News