വ്യാപാരാവശ്യങ്ങള്‍ക്ക് ജാമ്യപത്രം അനുവദിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തി

Update: 2018-05-29 01:24 GMT
വ്യാപാരാവശ്യങ്ങള്‍ക്ക് ജാമ്യപത്രം അനുവദിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തി
Advertising

വായ്പാ തട്ടിപ്പില്‍ പാര്‍ലമെന്‍റ് സമിതിയടക്കം റിസര്‍വ് ബാങ്കിന്‍റെ വീഴ്ച്ചയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ജാമ്യപത്രങ്ങള്‍ അനുവദിക്കുന്നതടക്കം പരിശോധിക്കേണ്ട റിസര്‍വ് ബാങ്കിന്‍റെ മോണിറ്ററിങ് സംവിധാനം കാര്യക്ഷമല്ലെന്ന...

വ്യാപാരാവശ്യങ്ങള്‍ക്കായി ജാമ്യപത്രം അനുവദിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചു. പിഎന്‍ബി തട്ടിപ്പിന്‍റെ പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ നിടപടി. അതേസമയം വ്യാപാരാവശ്യങ്ങള്‍ക്കായി ബാങ്ക് ഗ്യാരന്‍റി അനുവദിക്കുന്നത് തുടരുമെന്നും ആര്‍ബിഐ വ്യക്തമാക്കി

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ജാമ്യപത്രങ്ങള്‍ അനധികൃതമായി സംഘടിപ്പിച്ചാണ് നീരവ് മോദിയും സംഘവും വായ്പ തട്ടിപ്പ് നടത്തിയത്. ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളില്‍ നിന്നായി 12636 കോടി രൂപയാണ് വ്യാപാരവശ്യത്തിനായി എടുത്ത് തിരിച്ചടയ്ക്കാതെ നീരവും സംഘവും നാടുവിട്ടത്. വായ്പാ തട്ടിപ്പില്‍ പാര്‍ലമെന്‍റ് സമിതിയടക്കം റിസര്‍വ് ബാങ്കിന്‍റെ വീഴ്ച്ചയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ജാമ്യപത്രങ്ങള്‍ അനുവദിക്കുന്നതടക്കം പരിശോധിക്കേണ്ട റിസര്‍വ് ബാങ്കിന്‍റെ മോണിറ്ററിങ് സംവിധാനം കാര്യക്ഷമല്ലെന്നത് അടക്കം വിമര്‍ശം ഉയര്‍ന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് ഇറക്കുമതി ആവശ്യങ്ങള്‍ക്കായി ഇനിമുതല്‍ ജാമ്യം പത്രം അനുവദിക്കേണ്ടെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

എല്‍ഒയുകള്‍ക്ക് പുറമെ എല്‍ഒസികളും ഇനിമുതല്‍ നല്‍കേണ്ടതില്ലെന്നും റിസര്‍വ് ബാങ്ക് തീരുമാനിച്ചു. അതേസമയം വ്യാപാരാവശ്യങ്ങള്‍ക്കുള്ള ബാങ്ക് ഗ്യാരന്റി കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഉത്തരവ് ആര്‍ബിഐ എല്ലാ പൊതുമേഖല ബാങ്കുകള്‍ക്കും നല്‍കി.

Tags:    

Similar News