മഹാരാഷ്ട്രയില്‍ നൂറോളം ആധാര്‍ കാര്‍ഡുകള്‍ കിണറില്‍ തള്ളി
പ്രദേശത്തെ ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകര്‍ കിണര്‍ വൃത്തിയാക്കുന്നിനിടെയാണ് ആധാര്‍ കാര്‍ഡുകള്‍ കണ്ടത്
മഹാരാഷ്ട്രയില്‍ കിണറില്‍ നിന്നും നൂറോളം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. മാര്‍ച്ച് 11നാണ് സംഭവം. ഷിന്‍ഡേ നഗര്‍ ഏരിയയിലുള്ള ഒരു ക്ഷേത്രമുറ്റത്തെ കിണറില്‍ നിന്നുമാണ് പ്ലാസ്റ്റിക് ബാഗ് കൊണ്ട് പൊതിഞ്ഞ നിലയില്‍ ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തപാല്‍ വകുപ്പ് അധികൃതര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രദേശത്തെ ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകര്‍ കിണര്‍ വൃത്തിയാക്കുന്നിനിടെയാണ് ആധാര്‍ കാര്‍ഡുകള്‍ കണ്ടത്. ഭൂരിഭാഗവും ലോഹറ ഗ്രാമത്തിലുള്ളവരുടെതായിരുന്നു. 157 ഓളം കാര്‍ഡുകള്‍ ഭാഗികമായ കേടു പറ്റിയതായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍ സച്ചിന്‍ ഷേജലിനോട് ആവശ്യപ്പെട്ടതായി ജില്ലാ കലക്ടര്‍ രാജേഷ് ദേശ്മുഖ് പറഞ്ഞു. കണ്ടെടുത്ത കാര്‍ഡുകള്‍ 2011നും 2014നും മധ്യേ നല്‍കിയതാണ്. പല കാര്‍ഡുകളിലെയും ആധാര്‍ നമ്പറുകള്‍ വ്യക്തമാണ്. നഗരത്തിലെ ഒഴിഞ്ഞു കിടക്കുന്ന മറ്റ് കിണറുകള്‍ പരിശോധിക്കാന്‍ ലോക്കല്‍ മുനിസിപ്പല്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തഹസില്‍ദാര്‍ പറഞ്ഞു.