സെല്‍ഫി ഭ്രാന്തന്‍മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത; സെല്‍ഫി പോയിന്റുമായി റെയില്‍വേ
രാജ്യത്തെ എഴുപത് റെയില്‍വേ സ്റ്റേഷനുകളിലാണ് ഇത്തരത്തില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കുക
നാടോടുമ്പോള്‍ നടുവെ ഓടണമെന്നാണല്ലോ ചൊല്ല്. എന്നാല്‍ പിന്നെ ഇന്ത്യന്‍ റെയില്‍വേയും അതിനൊപ്പം തന്നെ ഓടും. ട്രയിനിന് മുന്നില്‍ നിന്നും സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ അപകടങ്ങള്‍ പതിവാകുമ്പോള്‍ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് റെയില്‍വേ അധികൃതര്‍. സെല്‍ഫി ഭ്രാന്തന്‍മാര്‍ക്കായി രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.
രാജ്യത്തെ എഴുപത് റെയില്‍വേ സ്റ്റേഷനുകളിലാണ് ഇത്തരത്തില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കുക. കൂടാതെ പ്രധാനപ്പെട്ട സ്റ്റേഷനുകളായ ജയ്പൂര്‍, ബിക്കനീര്‍. ഉദയ്പൂര്‍, ജോധ്പൂര്‍, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലും സൌകര്യമൊരുക്കും. മറ്റ് സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും മുതിര്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോം, ഓവര്‍ബ്രിഡ്ജിന് സമീപം തുടങ്ങിയ സുരക്ഷിതമായ സ്ഥലങ്ങളിലും സെല്‍ഫി സൌകര്യമൊരുക്കാന്‍ ആലോചനയുണ്ടെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തരുണ്‍ ജെയിന്‍ പറഞ്ഞു.