വാദ്രക്കെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സോണിയ

Update: 2018-05-29 14:28 GMT
Editor : admin
വാദ്രക്കെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സോണിയ
Advertising

ബിജെപി ദേശീയ സെക്രട്ടറി സിദ്ധാന്‍ത്ഥ് നാഥ് സിംഗുമായി ബന്‍ഡാരിക്ക് ബന്ധമുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞത്. അതേസമയം......

റോബര്‍ട്ട് വാദ്രക്ക് വിവാദ ആയുധ ഇടപാടുകാരനുമായി ബന്ധമുണ്ടെന്ന ആരോപണം രാഷ്ട്രീയ ഗുഢാലോചനയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിവാദ ആയുധ ഇടപാടുകാരന്‍ സജ്ഞീവ് ബന്‍ഡാരി വാദ്രയുടെ ബിനാമിയായി പ്രവര്‍ത്തിച്ചുവെന്ന ആരപോണമാണ് കഴിഞ്ഞ ദിവസം വന്നത്. ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥ് നാഥ് സിംഗുമായിട്ടാണ് ബന്‍ഡാരിക്ക് ബന്ധമുള്ളതെന്നും സോണിയ ആരോപിച്ചു.

2008ല്‍ ഒരു ലക്ഷം രൂപയുടെ മൂലധനത്തില്‍ ഓഫ്സെറ്റ് ഇന്ത്യ സൊല്യൂഷന്‍ എന്ന കമ്പനി ആരംഭിച്ച് വര്‍ഷങ്ങള്‍ക്കകം, ശതകോടികളുടെ ആസ്ഥിക്കുടമയായ വ്യക്തിയാണ് സജ്ഞയ് ബന്‍ഡാരി. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്ത കേസില്‍ 2015ല്‍ അറസ്റ്റിലായ ബന്‍ഡാരി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ ആറ് വര്‍ഷത്തെ സജ്ഞയ് ബന്‍ഡാരയുടെ വ്യാപാര ഇടപാടുകള്‍ മുഴുവന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണ വിധേയമാക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ലണ്ടനില്‍ 19 കോടി രൂപയുടെ ബംഗ്ലാവ് വാദ്രയുടെ ബിനമിയായി ബന്‍ഡാരി വാങ്ങിയതായുള്ള വിവരം ഇഡിക്ക് ലഭിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട് ബന്‍ഡാരിയുടെ ലണ്ടനിലുള്ള ബന്ധുവുമായി വാദ്രയും അദ്ദേഹത്തിന്‍റെ സെക്രട്ടറിയും നടത്തിയ ഈ മെയില്‍ രേഖകള്‍ ഇഡിയുടെ കൈവശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് ആരോപണം രാഷ്ട്രീയ ഗുഢാലോചനയാണെന്നും, ബിജെപി ദേശീയ സെക്രട്ടറി സിദ്ധാന്‍ത്ഥ് നാഥ് സിംഗുമായി ബന്‍ഡാരിക്ക് ബന്ധമുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞത്. അതേസമയം റോബര്‍ട്ട് വാദ്രയുടെ ബന്ധം പ്രത്യേകം അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News