സ്വാതന്ത്ര്യദിന പ്രസംഗത്തിന് ആശയങ്ങള്‍ ക്ഷണിച്ച് മോദി, ചുട്ടമറുപടിയുമായി കേജ്‍രിവാള്‍

Update: 2018-05-30 17:18 GMT
Editor : Damodaran
സ്വാതന്ത്ര്യദിന പ്രസംഗത്തിന് ആശയങ്ങള്‍ ക്ഷണിച്ച് മോദി, ചുട്ടമറുപടിയുമായി കേജ്‍രിവാള്‍
Advertising

സര്‍, ദലിതര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍, ഗോരക്ഷകര്‍,  അക്‍ലാക്, കര്‍ഷക ആത്മഹത്യകള്‍, അവശ്യ സാധനങ്ങളുടെ വില വര്‍ധന


സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംഭാവനചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥനക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ നല്‍കിയ മറുപടി വൈറലാകുന്നു. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് മോദിയും കേജ്‍രിവാളും കൊന്പുകോര്‍ത്തത്, സ്വാതന്ത്ര്യദിനത്തിലെ തന്‍റ പ്രസംഗം 125 കോടി ഇന്ത്യക്കാരുടെ ശബ്ദമായിരിക്കണമെന്നും ഇതിലേക്കായി പൊതുജനങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കണമെന്നും അഭ്യര്‍ഥിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ട്വീറ്റ് വന്ന് അധികം വൈകാതെ തന്നെ മറുപടിയുമായി കേജ്ർരിവാള്‍ രംഗതെത്തി. സര്‍, ദലിതര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍, ഗോരക്ഷകര്‍, അക്‍ലാക്, കര്‍ഷക ആത്മഹത്യകള്‍, അവശ്യ സാധനങ്ങളുടെ വില വര്‍ധന എന്നിവയെക്കുറിച്ച് സംസാരിക്കൂ, ഇവയെക്കുറിച്ച് താങ്കളില്‍ നിന്നും കേള്‍ക്കാന്‍ ഇന്ത്യ കാത്തിരിക്കുകയാണെന്നും കേജ്‍രിവാള്‍ മറുപടി ട്വീറ്റില്‍ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ തിരയിളക്കം സൃഷ്ടിച്ച് ഈ മറുപടി ചര്‍ച്ചയായി മാറികഴിഞ്ഞു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News