ഭോപ്പാലില് സിമി തടവുകാര്‍ കൊന്നു എന്ന് ആരോപിക്കപ്പെടുന്ന വാര്‍ഡന്റെ കുടുംബത്തിന് ഭീഷണി

Update: 2018-05-30 01:13 GMT
Editor : Ubaid
ഭോപ്പാലില് സിമി തടവുകാര്‍ കൊന്നു എന്ന് ആരോപിക്കപ്പെടുന്ന വാര്‍ഡന്റെ കുടുംബത്തിന് ഭീഷണി
Advertising

നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹുമണ്‍റൈറ്റ് ഓര്‍ഗനൈസേഷന്‍, ക്വില്‍ ഫൌണ്ടേഷന്‍ തുടങ്ങി വിവിധ സന്നദ്ധ സംഘടന പ്രതിനിധികളും ഗവേഷക വിദ്യാര്‍ത്ഥികളും മാധ്യമ പ്രവര്‍ത്തകരും ഉള്‍‌പ്പെട്ട 9 അംഗ സംഘമാണ് ഭോപ്പാല്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്

Full View

ഭോപ്പാല്‍ ജയില്‍ ചാടുന്നതിനിടെ സിമി തടവുകാര്‍ കൊന്നു എന്ന് ആരോപിക്കപ്പെടുന്ന വാര്‍ഡന്റെ കുടുംബത്തിന് ഭീഷണി. മാധ്യമ പ്രവര്‍ത്തകരെന്ന് സ്വയം വിശേഷിപ്പിച്ചവരാണ് ഭീഷിണിപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥന്‍റെ ഭാര്യയും മകളും വെളുപ്പെടുത്തി. ഇക്കാര്യം ഉള്‍പ്പെടെ ഭോപ്പാല്‍ ഏറ്റമുട്ടലിന്‍റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഇടക്കാല റിപ്പോര്‍ട്ട് വസ്തുതാ അന്വേഷണ സംഘം ഡല്‍ഹിയില്‍ പുറത്തിറക്കി.

നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹുമണ്‍റൈറ്റ് ഓര്‍ഗനൈസേഷന്‍, ക്വില്‍ ഫൌണ്ടേഷന്‍ തുടങ്ങി വിവിധ സന്നദ്ധ സംഘടന പ്രതിനിധികളും ഗവേഷക വിദ്യാര്‍ത്ഥികളും മാധ്യമ പ്രവര്‍ത്തകരും ഉള്‍‌പ്പെട്ട 9 അംഗ സംഘമാണ് ഭോപ്പാല്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രക്ഷപ്പെടാനായി സിമി തടവുകാര്‍ കൊന്നു എന്ന് പോലീസ് പറയുന്ന ജയില്‍ വാര്‍ഡന്‍ രാംശങ്കര്‍ യാദവിന്‍റെ കുടുംബം ഇന്ന് കടുത്ത ഭീതിയാലാണെന്ന് സംഘം വെളിപ്പെടുത്തി.

" അദ്ദേഹത്തിന്റെ ഭാര്യ ഏറെ പേടിയോടെയാണ് സംസാരിച്ചത്. ഇപ്പോഴത്തെ അന്വേഷണത്തിലും പോലീസ് വിശദീകരണത്തിലും വിശ്വസമില്ലെന്ന് വ്യക്തമാക്കി. ഒട്ടേറെ പേര്‍ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞു. അതില്‍ മാധ്യമ പ്രവര്‍ത്തകരെന്ന് പരിചപ്പെടുത്തിയവര്‍ പോലുമുണ്ടായിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു."

രാംശങ്കര്‍യാദവ് ഹൃദ്രോഗി ആയിരുന്നുവെന്നും ഇതേ തുടര്‍ന്നും അല്ലാതെയും ജോലിയുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരുമായി ഇദ്ദേഹത്തിന് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. സിമി തടവുകാര്‍ അക്രമിച്ച സമയത്ത് ജയിലില്‍ അപായ സൂചന അലാറം മുഴങ്ങിയിരുന്നില്ലെന്നും വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News