ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തെ മോദി അഭിസംബോധന ചെയ്യും

Update: 2018-05-30 21:27 GMT
ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തെ മോദി അഭിസംബോധന ചെയ്യും
Advertising

ഒഡീഷയിലെ ഭുവനേശ്വറില്‍ തുടരുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും

ഒഡീഷയിലെ ഭുവനേശ്വറില്‍ തുടരുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. സമാപന സമ്മേളനത്തിലായിരിക്കും മോദി സംസാരിക്കുക. ഇന്നവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തില്‍ കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ടാകും.

രണ്ട് ദിവസത്തെ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന്‍റെ ആദ്യ ദിനത്തില്‍ തന്നെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. നിര്‍വ്വാഹക സമിതി അംഗങ്ങള്‍ ഓരോ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുക എന്നതാണ് ഈ ചര്‍ച്ചകളിലുണ്ടായ പ്രധാന തീരുമാനം. കേരളത്തില്‍ ബൂത്ത് പ്രവര്‍ത്തന അവലോകന ചുമതല അമിത്ഷാ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. 2019ലെ ലോകസഭ തെരഞ്ഞടുപ്പിനുള്ള കര്‍മ്മപരിപാടികളും കഴിഞ്ഞ ദിവസം നിര്‍വ്വഹാക സമിതി വിലയിരുത്തി. ഈ ചര്‍ച്ചകളുടെ തുടര്‍‌ച്ചാണ് ഇന്നുമുണ്ടാവുക. നിര്‍വ്വാഹക സമിതി യോഗങ്ങളില്‍ പതിവുള്ള സാമ്പത്തിക പ്രമേയവും രാഷ്ട്രീയ പ്രമേവും ഇന്ന് അവതരിപ്പിക്കും.

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങള്‍ക്ക് സമാധാനപരമായി തിരിച്ചടി നല്‍കുമെന്നും കേരളത്തില്‍ താമര വിരിയിക്കുമെന്നും കഴിഞ്ഞ ദിവസം അമിത്ഷാ പറഞ്ഞിരുന്നു. സമാനമായ പരാമര്‍ശങ്ങള്‍ ഉള്‍കൊള്ളിച്ചായിരിക്കും രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുക. പ്രധാമന്ത്രി നരേന്ദ്ര മോദിക്കുള്ള പ്രശംസയും പ്രമേയങ്ങളിലുണ്ടാകും. ബിജെപി ഭരിക്കുന്ന 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പുറമെ 25 കേന്ദ്രമന്ത്രിമാരും അടക്കം 330 പേരാണ് ഭുവനേശ്വനറിലെ യോഗത്തില്‍ പങ്കെടുക്കുന്നത്.

Tags:    

Similar News