''എഎപി നേതാക്കളുടെ റഷ്യന്‍യാത്രയ്ക്ക് പണം നല്‍കിയത് അഴിമതികേസില്‍പ്പെട്ടയാള്‍''
അഴിമതിക്കെതിരെ മിസ്ഡ് കോൾ എന്ന പേരില്‍ കാമ്പയിനും കപില്‍ മിശ്ര ആരംഭിച്ചിട്ടുണ്ട്
എഎപിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഡല്‍ഹി മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ മന്ത്രി കപില്‍ മിശ്ര. എഎപി നേതാക്കളായ സഞ്ജയ് സിങും അശുതോഷും റഷ്യയിലേക്ക് യാത്ര നടത്തിയത് അഴിമതിക്കാരനില്‍ നിന്നും ലഭിച്ച പണം കൊണ്ടാണെന്നാണ് കപില്‍ മിശ്രയുടെ പുതിയ ആരോപണം. കെജ്രിവാളിനെതിരെ മിസ്ഡ് കോള്‍ കാന്പയിനും കപില്‍ മിശ്ര ആരംഭിച്ചിട്ടുണ്ട്.
എഎപി നേതാക്കളുടെ വിദേശ യാത്രാ ചെലവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടണമെന്ന നേരത്തെ ഉന്നയിച്ച ആവശ്യത്തിന്റെ തുടര്‍ച്ചയായാണ് കപില്‍ മിശ്ര പുതിയ ആരോപണം ഉന്നയിച്ചത്. എഎപി നേതാക്കളായ സഞ്ജയ് സിങും അശുതോഷും റഷ്യയിലേക്ക് യാത്ര നടത്തിയത് ശീതള്‍ പ്രസാദ് എന്ന ബിസിനസുകാരനില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ചാണ്. ഇയാള്‍ 400 കോടിയുടെ അഴിമതി കേസില്‍ പെട്ടയാളാണ്. വാഹനങ്ങളുടെ അതി സുരക്ഷാ നന്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കന്പനിയുമായി ഇയാള്‍ക്ക് ബന്ധമുണ്ട് എന്നിങ്ങനെയാണ് കപില്‍ മിശ്ര ഉന്നയിച്ച പുതിയ ആരോപണങ്ങള്‍.
ആരോപണങ്ങള്‍ക്ക് കെജ്രിവാള്‍ മറുപടി നല്‍കണമെന്നും കപില്‍ മിശ്ര ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. പാര്‍ട്ടിയെ ശുദ്ധീകരിക്കാൻ പാർട്ടിയിലെ ചില അഴിമതിക്കാരെ പുറത്താക്കേണ്ടതുണ്ടെന്നും കപില്‍ മിശ്ര കൂട്ടിച്ചേര്‍ച്ചു. ഇതിന്റെ ഭാഗമായി കെജ്രിവാളിനെതിരെ മിസ്ഡ് കോള്‍ കാന്പയിനും തുടക്കം കുറിച്ചു. അഴിമതിക്കെതിരെ മിസ്ഡ് കോൾ എന്ന പേരിലാണ് കാന്പയിന്‍.