മോദിക്ക് 'മണ്ണി'നോട് മമതയില്ല; ഗുജറാത്തില്‍ ബിജെപിക്കെതിരെ കര്‍ഷകര്‍
അതുകൊണ്ട് തന്നെ ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ പ്രതീക്ഷയുണ്ട്.
ഗുജറാത്തിലെ ഗ്രാമീണ മേഖലയില്‍ ഭരണ വിരുദ്ധ വികാരം ശക്തമാണ്. കൃഷിക്ക് വേണ്ടി കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്നാണ് കൃഷിക്കാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ പ്രതീക്ഷയുണ്ട്.
ഗ്രാമീണ മേഖലയില്‍ നിന്ന് 98 പ്രതിനിധികളാണ് ഗുജറാത്ത് നിയമസഭയിലെത്തുക. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 49 സീറ്റ് ലഭിച്ചപ്പോള്‍ ബിജെപിക്ക് 44 സീറ്റ് മാത്രം. ഇക്കുറി കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയേക്കും. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവാണ് പ്രധാന കാരണം. 2002 മുതല്‍ 2012 വരെ പത്ത് ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. അഞ്ച് വര്‍ഷത്തിനിടെ അത് ഇടിഞ്ഞിരിക്കുന്നു. വിളവെടുപ്പിന് ശേഷം സര്‍ക്കാര്‍ സംഭരണത്തിന് കാത്തിരിക്കുകയാണ് നിരാശരായ കര്‍ഷകര്‍. ഇവരുടെ വികാരം പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് കോണ്‍ഗ്രസും സഖ്യ ശക്തികളും. ഹാര്‍ദിക് പട്ടേലിന്റെയും ജിഗ്നേഷ് മേവാനിയുടെയും യോഗങ്ങളില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ഇപ്പോള്‍ മുഖ്യ വിഷയമാണ്.