ജസ്റ്റിസ് ലോയ കേസ്: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

Update: 2018-05-30 01:09 GMT
Editor : Muhsina
ജസ്റ്റിസ് ലോയ കേസ്: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
Advertising

ജസ്റ്റിസ് ലോയ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. തിങ്കളാഴ്ചയാണ് കേസ് പരിഗണിക്കുക. അരുണ്‍മിശ്ര പിന്മാറിയ സാഹചര്യത്തിലാണ്..

ജഡ്ജി ലോയയുടെ മരണം സംബന്ധിച്ച കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തിങ്കളാഴ്ച പരിഗണിക്കും. കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് നടപടി. അതേസമയം, ജുഡീഷ്യറിയിലെ തര്‍ക്കങ്ങള്‍ക്ക് അടുത്തയാഴ്ച പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രതികരിച്ചു.

ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുളള തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് വിവാദമായ ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ മരണം സബന്ധിച്ച കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നത്. കേസ് നേരത്തെ പരിഗണിച്ചിരുന്ന ജസ്റ്റിസ് അരുണ്‍മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് നടപടി. സുഹ്റാബുദ്ദീന്‍ ശെയ്ക് വ്യാജ ഏറ്റമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസ് ജൂനിയറായ അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ചിന് കൈമാറിയതിനെതിരെ ആയിരുന്നു നാല് മുതിര്‍ന്ന ജഡ്ജിമാരുടെ പ്രതിഷേധം. ഇതുസംബന്ധിച്ച വിവാദം തുടരുന്നതിനിടെ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് അരുണ്‍ മിശ്ര പിന്‍മാറിയിരുന്നു.

ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ഹരജികളാണ് തിങ്കളാഴ്ച കോടതി പരിഗണിക്കുന്നത്. അതേസമയം, ജഡ്ജിമാര്‍ തമ്മിലുളള തര്‍ക്കം അടുത്തയാഴ്ച പരിഹരിക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രതികരിച്ചു. ചീഫ് ജസ്റ്റിസിനെതിരെ സഹജഡ്ജിമാര്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിക്കുന്നതിന്റെ കൂടി ഭാഗമായാണ് ലോയ കേസ് ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News