ബലൂചിസ്ഥാന്‍ വിഘടന നേതാവ് ബറാംദാഗ് ബുക്തി ഇന്ത്യയില്‍ രാഷ്ട്രീയ അഭയം നേടുന്നു

Update: 2018-05-31 01:33 GMT
ബലൂചിസ്ഥാന്‍ വിഘടന നേതാവ് ബറാംദാഗ് ബുക്തി ഇന്ത്യയില്‍ രാഷ്ട്രീയ അഭയം നേടുന്നു
Advertising

പാകിസ്താന്‍ ഭീകരനായി പ്രഖ്യാപിച്ച ബുക്തി 2006 മുതല്‍ ഒളിവില്‍ കഴിയുകയാണ്.

ബലൂചിസ്ഥാന്‍ വിഘടന നേതാവ് ബറാംദാഗ് ബുക്തി ഇന്ത്യയില്‍ രാഷ്ട്രീയ അഭയം നേടുന്നു. ഇതിനായുള്ള അപേക്ഷ ഉടന്‍ സമര്‍പ്പിക്കുമെന്ന് ബുക്തി അറിയിച്ചു. ഡല്‍ഹിയില്‍ കേന്ദ്ര സഹ മന്ത്രി ജിതേന്ദര്‍ സിംഗുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്‍ ഭീകരനായി പ്രഖ്യാപിച്ച ബുക്തി 2006 മുതല്‍ ഒളിവില്‍ കഴിയുകയാണ്.

ഉറി ആക്രമണത്തിന് ശേഷം ഇന്ത്യ-പാക് ബന്ധം സമീപകാലത്തെ ഏറ്റവും മോശമായ അവസ്ഥയിലെത്തി നില്‍ക്കവേയാണ് പാകിസ്ഥാന്‍ ഭീകരനെന്നാരോപിക്കുന്ന ബറാംദാഗ് ബുക്തിക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കാന്‍ ഒരുങ്ങുന്നത്. ഡല്‍ഹിയിലെത്തിയ ബുക്തി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹ മന്ത്രി ജിതേന്ദര്‍ സിംഗുമായി ചര്‍ച്ച നടത്തി. ഇതിലാണ് രാഷ്ട്രീയ അഭയം നല്‍കുന്ന കാര്യത്തില്‍ ധാരണയായത്.

അടുത്ത ദിവസം തന്നെ ഇതിനായുള്ള അപേക്ഷ ഔദ്യോഗികമായി സമര്‍പ്പിക്കുമെന്നും ബുക്തി പറഞ്ഞു. ബലൂചിസ്ഥാന്റെ സ്വതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ബുക്തി. ബലൂചിസ്ഥാന്‍ റിപ്ലബ്ലിക്കന്‍ ആര്‍മിയെന്ന സംഘടന രൂപീകരിച്ച് മേഖലയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബുക്തിയാണെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. പാക്കിസ്താന്റെ നടപടി ഭയന്ന് അദ്യം അഫ്ഗാനിസ്ഥാനില്‍ അഭയം തേടിയ ബുക്തി നിലവില്‍ സ്വിറ്റ്സര്‍ലാന്‍റിലാണ് ഒളിവില്‍ കഴിയുന്നത്. ബുക്തിക്ക് അഭയം നല്‍കുന്നതിലൂടെ ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ പരസ്യമായി പിന്തുണക്കാന്‍ യാതൊരു മടിയുമില്ലെന്ന സന്ദേശമാണ് പാകിസ്ഥാന് ഇന്ത്യ നല്‍കുന്നത്.

Tags:    

Similar News