കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീംകോടതിക്ക് പുതിയ അഞ്ച് ജഡ്ജിമാര്‍ കൂടി
പുതിയ ജഡ്ജിമാരെത്തുന്നതോട് കൂടി സുപ്രീംകോടതിയിലെ അംഗബലം 23 ആയി ഉയരും, സമീപകാലത്തെ ഏറ്റവും ചുരുങ്ങിയ അംഗസംഖ്യയാണിത്
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശാന്തഗൗഡാര് മോഹന്‍ മല്ലികാര്ജ്ജുനഗൗഡ ഉള്‍പ്പെടെ അഞ്ച് പേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ച് രാഷ്ട്രപതിയുടെ ഉത്തരവ്. ജഡ്ജിമാരുടെ കൊളീജിയം നല്കിയ ശിപാര്‍ശ കണക്കിലെടുത്താണ് നടപടി. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, രാജസ്ഥാന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവീന്‍ സിന്‍ഹ, ഛത്തീസ്ഗര് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപക് ഗുപ്ത, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ തുടങ്ങിയവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു ജഡ്ജിമാര്‍.
പുതിയ ജഡ്ജിമാരെത്തുന്നതോട് കൂടി സുപ്രീംകോടതിയിലെ ജഡജിമാരുടെ സംഖ്യ 23 ആയി ഉയരും, സമീപകാലത്തെ ഏറ്റവും ചുരുങ്ങിയ അംഗസംഖ്യയാണിത്.