യുപിയില്‍ ദലിത് താക്കൂര്‍ സംഘര്‍ഷം 

Update: 2018-05-31 22:11 GMT
യുപിയില്‍ ദലിത് താക്കൂര്‍ സംഘര്‍ഷം 
Advertising

മഹാറാണപ്രതാപ് അനുസ്മരണ റാലിക്കിടെയുണ്ടായ ശബ്ദമലിനീകരണം ദലിത് വിഭാഗത്തില്‍ പെട്ടവര്‍ ചോദ്യം ചെയ്തതോടെയാണ് ശഹരണ്‍പൂരില്‍ സംഘര്‍ഷം ആരംഭിച്ചത്.

ഉത്തര്‍പ്രദേശിലെ ശഹരണ്‍പൂരില്‍ ദളിതരും താക്കൂര്‍മാരും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. ഇന്നലെ വൈകിയും പ്രദേശത്തെ ദലിത് വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. വെള്ളിയാഴ്ച ആരംഭിച്ച സംഘര്‍ഷത്തില്‍ ദലിത് വിഭാഗത്തില്‍ പെട്ട ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മഹാറാണപ്രതാപ് അനുസ്മരണ റാലിക്കിടെയുണ്ടായ ശബ്ദമലിനീകരണം ദലിത് വിഭാഗത്തില്‍ പെട്ടവര്‍ ചോദ്യം ചെയ്തതോടെയാണ് ശഹരണ്‍പൂരില്‍ സംഘര്‍ഷം ആരംഭിച്ചത്. സംഘടിച്ചെത്തിയ താക്കൂര്‍ വിഭാഗക്കാര്‍ ദലിത് കോളനികളില്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു. ഇരുപത്തിയഞ്ച് വീടുകള്‍ക്ക് തീകൊളുത്തുകയും അംബ്ദേക്കര്‍ സ്മാരകം നശിപ്പിക്കുകയും ചെയ്തു. ജാതീയമായി അധിക്ഷേപിച്ച് കൊണ്ടായിരുന്നു ആക്രമണം.

സംഭവവുമായി ബന്ധപ്പെട്ട് ദലിതര്‍ ഉള്‍പ്പെടെ ഇരുപതോളം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താക്കൂര്‍ വിഭാഗക്കാരെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് ഇന്നലെ ദലിത് കോളനികള്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായത്. ആക്രമിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടത്തി. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് സന്ദര്‍ശനം നടത്തുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി അറിയിച്ചു.

Tags:    

Similar News