സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് മന്ത്രി; വൈറലായി വീഡിയോ

Update: 2018-05-31 16:14 GMT
Editor : Muhsina
സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയുടെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് മന്ത്രി; വൈറലായി വീഡിയോ
Advertising

കര്‍ണാടക ഊര്‍ജ വകുപ്പ് മന്ത്രിയായ ഡികെ ശിവകുമാറാണ് വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറി വിവാദത്തിലായത്. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍..

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണ്‍ തട്ടിത്തെറിപ്പിച്ച് മന്ത്രി‍. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ ഊര്‍ജ വകുപ്പ് മന്ത്രിയായ ഡികെ ശിവകുമാറാണ് വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറി വിവാദത്തിലായത്. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ബെല്‍ഗാവില്‍ നടന്ന ചൈല്‍ഡ് റൈറ്റ്‌സ് പരിപാടിയില്‍ വെച്ചായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ മന്ത്രിയുടെ പിറകില്‍ നിന്നിരുന്ന വിദ്യാര്‍ഥികളിലൊരാളാള്‍ മന്ത്രിയോടൊപ്പം സെല്‍ഫിയെടുക്കാനായി തന്റെ മൊബൈല്‍ഫോണ്‍ മുകളിലേക്ക് ഉയര്‍ത്തി. പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞ മന്ത്രി വിദ്യാര്‍ഥിയുടെ കൈയ്യില്‍ ആഞ്ഞടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ ഫോണ്‍ താഴെ വീഴുകയും ചെയ്തു.

വീഡിയോ വൈറലായതോടെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ തന്റെ ഭാഗം ന്യായീകരിച്ച മന്ത്രി സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചില്ല. ഒരു സാധാരണ സംഭവമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. "സാമാന്യബുദ്ധി വെച്ച് ആലോചിച്ചു കൂടെ. പത്രപ്രവർത്തകരെ അഭിസംബോധന ചെയ്ത് ഞാൻ എന്റെ ചുമതല നിര്‍വ്വഹിക്കുമ്പോൾ എങ്ങനെയാണ് ഒരാൾ സെൽഫിക്ക് വരുന്നത്? അതൊരു സാധാരണ സംഭവമായിരുന്നു.'' മന്ത്രി പറഞ്ഞു.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News