വോട്ടിങ് യന്ത്രം ചോര്‍ത്താന്‍ ബിജെപി എഞ്ചിനീയര്‍മാരെ വാടകയ്ക്കെടുത്തു: ഹര്‍ദിക്
ബിജെപി അഹമ്മദാബാദില്‍ നിന്നുള്ള 140 എഞ്ചിനീയര്‍മാരെ വാടകയ്ക്കെടുത്തെന്ന് പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹര്‍ദിക് പട്ടേല്‍ രംഗത്ത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ചോര്‍ത്താന്‍ ബിജെപി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ വാടകയ്ക്കെടുത്തെന്നാണ് ഹര്‍ദിക് പട്ടേലിന്‍റെ ആരോപണം.
ബിജെപി അഹമ്മദാബാദില്‍ നിന്നുള്ള 140 എഞ്ചിനിയര്‍മാരെ വാടകയ്ക്കെടുത്തു. 5000 വോട്ടിങ് മെഷീനുകള്‍ ചോര്‍ത്താനാണ് നീക്കം. പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും ഇവിഎം മെഷീന്‍ ചോര്‍ത്താന്‍ ശ്രമം നടന്നുവെന്നും ഹര്‍ദിക് ആരോപിച്ചു.
നേരത്തെയും ഹര്‍ദിക് പട്ടേല്‍ വോട്ടിങ് മെഷീനുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഗുജറാത്തില്‍ ബിജെപി ജയിച്ചാല്‍ അതിന്‍റെ അര്‍ഥം വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് നടത്തി എന്നാണെന്നാണ് ഹര്‍ദിക് പറഞ്ഞത്.