'കുഞ്ഞു ശവപ്പെട്ടികളാണ് എടുത്തുയര്‍ത്താന്‍ ബുദ്ധിമുട്ട്' നെതന്യാഹുവിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം

Update: 2018-05-31 16:55 GMT
'കുഞ്ഞു ശവപ്പെട്ടികളാണ് എടുത്തുയര്‍ത്താന്‍ ബുദ്ധിമുട്ട്' നെതന്യാഹുവിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം
Advertising

ഇസ്രയേലിന്‍റെ വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു മുന്നില്‍ പ്രതിഷേധ പ്രകടനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാസന്ദര്‍ശനത്തെത്തുടര്‍ന്നാണ്..

ഇസ്രയേലിന്‍റെ വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു മുന്നില്‍ പ്രതിഷേധ പ്രകടനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാസന്ദര്‍ശനത്തെത്തുടര്‍ന്നാണ് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്. 'നോ റ്റു ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു' എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ചലോ ഇസ്രായേല്‍ എംബസി എന്ന പേരില്‍ പ്രതിഷേധ പരിപാടി. യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു പരിപാടി നടന്നത്.

ഇന്ത്യ ഇസ്രായേലുമായി രാഷ്ട്രീയവും ആശയപരവുമായ സൗഹൃദം തുടരുന്നു എന്നത് ഇന്ത്യയുടെ ഇസ്രയേല്‍ അനുകൂലവും ഫലസ്തീന്‍ വിരുദ്ധവുമായ നിലപാടിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപും ഇസ്രയേലിനൊപ്പമാണ് എന്നുള്ളതും ഇന്ത്യയിലെ ആര്‍എസ്എസിന്റെ മുസ്ലീം വിരുദ്ധതയും തങ്ങളുടെ പ്രതിഷേധത്തിന് കാരണമാണെന്ന് യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് പ്രതിനിധികള്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലിയ ഭീകരവാദ രാജ്യമാണ് ഇസ്രയേല്‍, ഇസ്രയേലി ഭീകരവാദം അവസാനിപ്പിക്കാന്‍ ശബ്ദമുയര്‍ത്തുക, ചെറിയ ശവപ്പെട്ടികളാണ് എടുത്തുയര്‍ത്താന്‍ ബുദ്ധിമുട്ട്, ഫലസ്തീനി കുഞ്ഞുങ്ങളുടെ വംശഹത്യയ്‌ക്കെതിരെ നിലകൊള്ളുക എന്നീ മുദ്രാവാക്യങ്ങളാണ് പ്രതിഷേധ പരിപാടി ഉയര്‍ത്തിയത്.

Full View
Tags:    

Similar News