തേനി കാട്ടുതീയില്‍ മരിച്ചവരില്‍ നവദമ്പതികളും
വിവേകിന്റെയും ദിവ്യയുടെയും ജീവന് വിവാഹിതരായി മൂന്ന് മാസം തികയും മുന്‍പാണ് കാട്ടുതീ കവര്‍ന്നത്
തേനിക്ക് സമീപം കാട്ടുതീയില്‍പ്പെട്ട് മരിച്ചവരില്‍ നവദമ്പതികളും. ഈറോഡ് സ്വദേശികളായ വിവേകിന്റെയും ദിവ്യയുടെയും ജീവന് വിവാഹിതരായി മൂന്ന് മാസം തികയും മുന്‍പാണ് കാട്ടുതീ കവര്‍ന്നത്. പ്രണയിച്ച് വിവാഹിതരായവര്‍ മരണത്തിലും ഒരുമിച്ചു.
ദുബൈയിലെ കമ്പനിയില്‍ എഞ്ചിനീയറായ വിവേക് ഈ മാസം ഒന്നിനാണ് നാട്ടിലെത്തിയത്. കാടും മലയും കാണാന്‍ ദിവ്യയെയും കൂട്ടി കുരങ്ങിണി - കൊളുക്കുമല മേഖലയില്‍ ട്രക്കിങിന് പോവുകയായിരുന്നു. മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു യാത്ര.
കാട്ടുതീയില്‍പ്പെട്ട വിവേകിനെ പുറത്തെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദിവ്യയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.