കര്‍ണാടകയില്‍ ബിജെപിക്ക് വീണ്ടും തലവേദന; അമിത് ഷായുടെ യോഗത്തില്‍ ദലിത് പ്രതിഷേധം
കര്‍ണാടകയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗത്തില്‍ ദലിതരുടെ പ്രതിഷേധം.
കര്‍ണാടകയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗത്തില്‍ ദലിതരുടെ പ്രതിഷേധം. കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന് എതിരെയാണ് മൈസൂരിലെ യോഗത്തില്‍ പ്രതിഷേധമുണ്ടായത്. ഹെഗ്ഡെക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ബിജെപി വ്യക്തമാക്കണമെന്ന് ദലിത് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഭരണഘടന മാറ്റിയെഴുതുമെന്ന അനന്ത്കുമാറിന്‍റെ പരാമര്‍ശവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. അമിത്ഷായുടെ വിശദീകരണത്തിന് പിന്നാലെ 10 മിനിട്ടോളം ചിരനഹള്ളി ശിവണ്ണയുടെ നേതൃത്വത്തില്‍ ദലിതര്‍ ബഹളം വെച്ചു. അമിത് ഷാ അഭ്യര്‍ഥിച്ചിട്ടും ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചില്ല. തുടര്‍ന്ന് പൊലീസ് ബലംപ്രയോഗിച്ച് പ്രതിഷേധിച്ചവരെ യോഗസ്ഥലത്ത് നിന്ന് നീക്കി.
യെദിയൂരപ്പയെ ഒന്നാം നമ്പര്‍ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ച അമിത് ഷായുടെ നാക്കുപിഴവിനും മോദി സര്‍ക്കാര്‍ പാവങ്ങളെ സഹായിക്കില്ലെന്ന പ്രഹ്ലാദ് ജോഷിയുടെ പ്രസംഗ പരിഭാഷയിലെ അബദ്ധത്തിനും പിന്നാലെയാണ് ദലിത് പ്രതിഷേധം ബിജെപിക്ക് തലവേദനയായത്.