കത്‍വ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്നു; പ്രതികളെ പിന്തുണച്ച് ഹിന്ദു ഏകതാ മഞ്ച്

Update: 2018-05-31 10:43 GMT
Editor : Subin
കത്‍വ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്നു; പ്രതികളെ പിന്തുണച്ച് ഹിന്ദു ഏകതാ മഞ്ച്
Advertising

രണ്ട് പൊലീസുകാരടങ്ങുന്ന ഏഴംഗ സംഘം പെണ്‍കുട്ടിയെ 3 തവണ കൂട്ടബലാല്‍സംഗത്തിനിരയാക്കി എന്നതടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്.

ജമ്മുവിലെ കത്‌വയില്‍ 8 വയസുകാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊന്ന സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പ്രതിഷേധം കനക്കുന്നു. പെണ്‍കുട്ടി ഉള്‍പ്പെട്ട ബകര്‍വാല്‍ ഗോത്രം അനന്തനാഗില്‍ പ്രതിഷേധിച്ചു. പ്രതികളെ പിന്തുണച്ച് ഹിന്ദു ഏകതാ മഞ്ചും സമരം ശക്തമാക്കി. രണ്ട് പൊലീസുകാരടങ്ങുന്ന ഏഴംഗ സംഘം കുട്ടിയെ 3 തവണ കൂട്ടബലാല്‍സംഗത്തിനിരയാക്കി എന്നതടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്.

ജനുവരി 17നാണ് ജമ്മുകാശ്മീരിലെ കത്‍വയിലെ രസന ഗ്രാമത്തിലെ വന മേഖലയില്‍ നിന്നും എട്ടു വയസുകാരിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. എന്നാല്‍ അതിനു ശേഷവും കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണം ഉയര്‍ന്നു. കഴിഞ്ഞ ദിവസം പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനെ എതിര്‍ത്ത അഭിഭാഷകര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

പെണ്‍കുട്ടിയെ 3 തവണ കൂട്ടബലാല്‍സംഗത്തിനിരയാക്കി. കുട്ടിക്ക് മയക്കുമരുന്ന് നല്‍കി. ക്ഷേത്രത്തിനുള്ളില്‍ വെച്ചായിരുന്നു ബലാല്‍സംഗം എന്നതിന് ഡിഎന്‍എ പരിശോധനയില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. പ്രതിയായ പോലീസുകാരില്‍ ഒരാള്‍ അറസ്റ്റിലായതോടെ വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന കത്‍വയില്‍ സമരം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപി മന്ത്രിമാരായ ലാല്‍ ചന്ദ്, ചന്ദ്രന്‍ പ്രകാശ് ഗംഗ, എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ സഹായം നല്‍കുന്നതായും ആരോപണമുയര്‍ന്നു കഴിഞ്ഞു. പ്രതികളാരായാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന കാമ്പയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിക്കഴിഞ്ഞു. മനുഷ്യത്വരഹിത സംഭവമാണിതെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News