അള്ളുവെപ്പിനെതിരെ പോരാട്ടവുമായി എഞ്ചിനീയര്‍; റോഡില്‍ നിന്ന് കിട്ടിയത് 37 കിലോ ആണി

Update: 2018-05-31 00:40 GMT
Editor : admin
അള്ളുവെപ്പിനെതിരെ പോരാട്ടവുമായി എഞ്ചിനീയര്‍; റോഡില്‍ നിന്ന് കിട്ടിയത് 37 കിലോ ആണി
Advertising

അള്ളുവെപ്പുകാര്‍ക്കെതിരെ രണ്ട് വര്‍ഷത്തോളമായി നടത്തുന്ന വിശ്രമമില്ലാത്ത പോരാട്ടമാണ് ബെനഡിക്ട് ജെബകുമാര്‍ എന്ന ബെംഗളൂരുവിലെ എഞ്ചിനീയറെ വ്യത്യസ്ഥനാക്കുന്നത്

പഞ്ചര്‍ കടക്കാരുടെ അള്ളുവെപ്പിനെതിരെ പോരാട്ടവുമായി എഞ്ചിനീയര്‍. പഞ്ചറൊട്ടിക്കുന്ന കടകള്‍ക്ക് സമീപത്തുവെച്ച് വാഹനങ്ങള്‍ പഞ്ചറാകുന്നത് പലരുടെയും അനുഭവമാണ്. ഇതിന് കാരണക്കാര്‍ പഞ്ചര്‍ കടക്കാരാണെന്നത് പരസ്യമായ രഹസ്യമാണ്. അള്ളുവെപ്പുകാര്‍ക്കെതിരെ രണ്ട് വര്‍ഷത്തോളമായി നടത്തുന്ന വിശ്രമമില്ലാത്ത പോരാട്ടമാണ് ബെനഡിക്ട് ജെബകുമാര്‍ എന്ന ബെംഗളൂരുവിലെ എഞ്ചിനീയറെ വ്യത്യസ്ഥനാക്കുന്നത്.

ബെനഡിക്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി റോഡില്‍ നിന്നും ശേഖരിച്ച ആണിയുടേയും മറ്റ് കൂര്‍ത്ത ലോഹങ്ങളുടേയും തൂക്കം 37 കിലോയാണ്. രാവിലെ 7 മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങി നേരെ പോകുന്നത് ഔട്ട് റിംഗ് റോഡില്‍ ആണികള്‍ പെറുക്കാനാണ്. ആദ്യം കൈകൊണ്ട് പെറുക്കിയെടുത്തിരുന്നെങ്കിലും പിന്നീട് എണ്ണം കൂടിയപ്പോള്‍ അറ്റത്ത് കാന്തം ഘടിപ്പിച്ച വടി ഉപയോഗിച്ചായി അള്ളു പെറുക്കല്‍. വൈകിട്ട് ഓഫീസില്‍ നിന്നും തിരിച്ചു വരുമ്പോഴും ഈ പണിക്കു ശേഷമേ 44കാരനായ ബെനഡിക്ട് വീട്ടിലെത്താറുള്ളൂ.


ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്‌നോളജി സര്‍വീസില്‍ സിസ്റ്റം എൻജിനീയറായ ബെനഡിക്ട് 2012ലാണ് ബംഗളൂരുവില്‍ താമസമാക്കിയത്. ഓഫീസില്‍ നിന്നും താമസസ്ഥലത്തേക്ക് ഔട്ടര്‍ റിംഗ് റോഡ് വഴിയാണ് പോകുമ്പോള്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും ഇവിടെ വെച്ച് ബെനഡിക്ടിന്റെ ബൈക്ക് പഞ്ചറാകാറുണ്ട്. പഞ്ചറൊട്ടിച്ച് മടുത്തപ്പോള്‍ നടത്തിയ അന്വേഷണമാണ് പഞ്ചര്‍ ഒട്ടിക്കുന്ന കടക്കാര്‍ തന്നെ ആണിയും മറ്റും റോഡിലിട്ട് വാഹനങ്ങള്‍ പഞ്ചറാക്കുകയാണെന്ന് ബെനഡിക്ട് മനസ്സിലാക്കി. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ബെനഡിക്ട് പോരാട്ടത്തിനിറങ്ങുകയായിരുന്നു.


വാഹനങ്ങള്‍ പഞ്ചറാകുന്നതിന് ആണികളും കൂര്‍ത്ത ചില ലോഹക്കഷണങ്ങളും റോഡിലിടുകയാണ് കടക്കാരുടെ പ്രധാന പരിപാടി. ചാണകത്തിലും മറ്റും ആണി മുന മുകളിലേക്ക് വരുന്ന രീതിയില്‍ കുത്തി നിര്‍ത്തുന്ന ഏര്‍പ്പാടുമുണ്ട്. യാത്രക്കാര്‍ വേഗതയിലാണെങ്കില്‍ ടയര്‍ പൊട്ടുന്നത് വലിയ അപകടത്തിന് തന്നെ കാരണമായേക്കാം. പഞ്ചറൊട്ടിക്കല്‍ കടക്കാര്‍ നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ മൈ റോഡ് മൈ റെസ്‌പോണ്‍സിബിളിറ്റി എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പേജും ബെനഡിക്ട് ആരംഭിച്ചിട്ടുണ്ട്. റോഡില്‍ നിന്നും പെറുക്കിയെടുത്ത ആണികളുടെ ചിത്രവും അതിന്റെ തൂക്കവും ഫെയ്‌സ്ബുക്കില്‍ നല്‍കും. ആണികള്‍ പെറുക്കിയെടുക്കുന്നതിന്റെ ദൃശ്യങ്ങളും ഫെയ്സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ സിസിടിവി സ്ഥാപിക്കുകയും പൊലീസ് നടപടികളും മാത്രമെ ഇതിന് പരിഹാരമെന്നാണ് ബെനഡിക്ടിന്റെ പറയുന്നത്.

23-May-2016 - Nail Menace @ ORR, Bangalore

"Monday Masti" - Nails spotted and collected from the HSR BDA Flyover today (23-May-2016) morning. 591 gms. Change.org: http://tinyurl.com/zxvdxkb Commonpurpose.org: http://tinyurl.com/hh7pjgo

Posted by My Road, My Responsibility on Monday, May 23, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News