മോദി മുതുകില്‍കുത്തിയെന്ന് 'ഗോ രക്ഷകന്‍'

Update: 2018-06-01 01:17 GMT
മോദി മുതുകില്‍കുത്തിയെന്ന് 'ഗോ രക്ഷകന്‍'
Advertising

രാജ്യത്ത് ഗോ രക്ഷയുടെ പേരില്‍ വ്യാപകമായ അക്രമങ്ങള്‍ക്കെതിരെ ഏറെ നാളത്തെ മൌനത്തിന് ശേഷം അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ തയാറായത്.

രാജ്യത്ത് ഗോ രക്ഷയുടെ പേരില്‍ വ്യാപകമായ അക്രമങ്ങള്‍ക്കെതിരെ ഏറെ നാളത്തെ മൌനത്തിന് ശേഷം അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ തയാറായത്. പശു സംരക്ഷകരുടെ മുഖംമൂടിയണിഞ്ഞ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതിനെതിരെ കടുത്ത ഭാഷയില്‍ തന്നെ മോദി ആഞ്ഞടിച്ചു. ഇത്തരക്കാരെ പിടികൂടി ശിക്ഷിക്കണമെന്ന് മോദി പറഞ്ഞു. ഇതിനെ വൈകി വന്ന വിവേകമെന്ന് ചിലര്‍ വിശേഷിപ്പിച്ചപ്പോള്‍ മറ്റൊരു വിഭാഗം മോദിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രമെന്നാണ് കുറ്റപ്പെടുത്തുന്നത്. ഏതായാലും മോദിക്കെതിരെ രാജ്യത്തെ ഗോ രക്ഷകരും രംഗത്തുവന്നതോടെ വിവാദം കൊഴുക്കുകയാണ്.

ഇത്തരക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തു തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിലെ ഗോ രക്ഷാ ദള്‍ പ്രസിഡന്റ് സതീഷ് കുമാറിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിട്ടുണ്ട്. എന്നാല്‍ നരേന്ദ്ര മോദി തങ്ങളെ മുതുകില്‍കുത്തി ചതിച്ചുവെന്നാണ് സതീഷ് കുമാര്‍ സംഭവത്തോട് പ്രതികരിച്ചിരിക്കുന്നത്. മോദി പ്രധാനമന്ത്രിയായാല്‍ പശു സംരക്ഷണം ഉറപ്പുനല്‍കിയിട്ടാണ് ബിജെപിക്ക് തങ്ങള്‍ വോട്ട് ചെയ്തതെന്നും സതീഷ് പറഞ്ഞു. എന്നാല്‍ മോദിയുടെ ഇപ്പോഴത്തെ പ്രസ്താവന വഞ്ചനയാണെന്നും സതീഷ് കുറ്റപ്പെടുത്തി. പഞ്ചാബിലെ ഗോ രക്ഷകര്‍ക്കെതിരെ ഇനിയും നടപടിയുണ്ടായാല്‍ ബിജെപിക്കും മോദിക്കുമെതിരെ തങ്ങള്‍ കടുത്ത പ്രക്ഷോഭത്തിന് തുടക്കമിടുമെന്നും സതീഷ് മുന്നറിയിപ്പ് നല്‍കി. പശുക്കടത്ത് നടത്തിയെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവറെയും സഹായിയെയും സതീഷും കൂട്ടരും വഴിയില്‍ തടഞ്ഞ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ആധാരമാക്കിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags:    

Similar News