അനന്തപുരി എക്സ്പ്രസ് പ്രസവ മുറിയായി, യുവതി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി
ഇതിനെത്തുടര്‍ന്ന് ട്രയിന്‍ മുപ്പത് മിനിറ്റ് വൈകിയാണ് ഓടിയത്
അനന്തപുരി എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റ് പ്രസവമുറിയായി. ഗര്‍ഭിണിയായ യുവതി ട്രയിനില്‍ ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇതിനെത്തുടര്‍ന്ന് ട്രയിന്‍ മുപ്പത് മിനിറ്റ് വൈകിയാണ് ഓടിയത്.
രാവിലെ 7.,40ന് ചെങ്കല്‍പേട്ട് സ്റ്റേഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും നിന്നും ട്രയിന്‍ പുറപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോഴാണ് ഗര്‍ഭിണിയായ യുവതിക്ക് അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ചെയിന്‍ വലിച്ചു, വനിതകളായ യാത്രക്കാര്‍ തങ്ങളുടെ കയ്യിലുണ്ടായിരുന്ന സാരി ഉപയോഗിച്ച് യുവതിക്ക് പ്രസവിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. അപ്പോഴേക്കും പുരുഷമന്‍മാരായ യാത്രക്കാര്‍ സംഭവം റയില്‍വെ ഡോക്ടറെ അറിയിച്ചു. അല്‍പ സമയത്തിനുള്ളില്‍ യുവതി ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു. യുവതിയെ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
എന്നാല്‍ യുവതി ആരാണെന്നതിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. എല്ലാം ഭാഷയിലും സംസാരിച്ച് നോക്കിയെങ്കിലും യുവതി പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്നും ഫോണ്‍ നമ്പറോ തിരിച്ചറിയല്‍ കാര്‍ഡോ യുവതിയുടെ പക്കലുണ്ടായിരുന്നില്ലെന്നും ജിആര്‍പി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ട്രിച്ചിയില്‍ നിന്നുമാണ് ടിക്കറ്റെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടുക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.