ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് ആംബുലന്‍സ്
ആംബുലന്‍സ് സൌകര്യം ലഭിക്കാതെ 15 വയസ്സുകാരനായ മകന്‍റെ മൃതദേഹം തോളിലേറ്റി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം.
ആംബുലന്‍സ് സൌകര്യം ലഭിക്കാതെ 15 വയസ്സുകാരനായ മകന്‍റെ മൃതദേഹം തോളിലേറ്റി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം. ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വീസ് എന്ന പേരിലാണ് പശുക്കള്‍ക്കായി ആംബുലന്‍സ് ഏര്‍പ്പെടുത്തിയത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പശുക്കള്‍ക്ക് വേണ്ടിയുള്ള ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു.
അലഹബാദ്, ലഖ്നൗ, ഗോരഖ്പൂര്‍, മധുര, വാരാണസി എന്നീ സ്ഥലങ്ങളിലാണ് തുടക്കത്തില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുക. മസ്ദൂര്‍ കല്യാണ്‍ സംഗതന്‍ എന്ന സംഘടനയുടെ സഹകരണത്തിലാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുക. പ്രായമായ പശുക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ആംബുലന്‍സില്‍ ഒരു മൃഗഡോക്ടറും സഹായിയും ഉണ്ടായിരിക്കും.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ പശു സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയായതിന് പിന്നാലെ യോഗി അറവുശാലകള്‍ അടച്ചുപൂട്ടി.