ബ്ലൂ വെയിലില്‍ ഒരിക്കൽ അകപ്പെട്ടാൽ പിന്നെയൊരിക്കലും രക്ഷപ്പെടാനാകില്ല; കുറിപ്പെഴുതി വെച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

Update: 2018-06-01 16:53 GMT
Editor : Sithara
ബ്ലൂ വെയിലില്‍ ഒരിക്കൽ അകപ്പെട്ടാൽ പിന്നെയൊരിക്കലും രക്ഷപ്പെടാനാകില്ല; കുറിപ്പെഴുതി വെച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
Advertising

"ബ്ലൂവെയ്ൽ ഒരു കളി അല്ല, അപകടമാണ്. ഒരിക്കൽ ഇതിൽ അകപ്പെട്ടാൽ പിന്നെയൊരിക്കലും രക്ഷപ്പെടാനാകില്ല" എന്ന് കുറിപ്പെഴുതി വെച്ച ശേഷമാണ് വിഘ്നേഷ് ആത്മഹത്യ ചെയ്തത്.

രാജ്യത്ത് വീണ്ടും ബ്ലൂവെയില്‍ ആത്മഹത്യ. തമിഴ്നാട്ടിലെ മധുരയില്‍ പത്തൊമ്പതുകാരനായ വിഘ്നേഷാണ് ബ്ലൂവെയ്ൽ കളിച്ച് ആത്മഹത്യ ചെയ്തത്. ഇന്നലെ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.

"ബ്ലൂവെയ്ൽ ഒരു കളി അല്ല, അപകടമാണ്. ഒരിക്കൽ ഇതിൽ അകപ്പെട്ടാൽ പിന്നെയൊരിക്കലും രക്ഷപ്പെടാനാകില്ല" എന്ന് കുറിപ്പെഴുതി വെച്ച ശേഷമാണ് വിഘ്നേഷ് ആത്മഹത്യ ചെയ്തത്. ഇടത്തേ കയ്യില്‍ തിമിംഗലത്തിന്‍റെ പടം ബ്ലേഡ് കൊണ്ട് വരച്ചിരുന്നു.

ബ്ലൂ വെയില്‍ കഴിക്കുന്നവരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ വിഘ്നേഷ് അംഗമായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. ഈ ഗ്രൂപ്പില്‍ 75 പേരുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് വിഘ്നേഷിന്‍റെ ഫോണ്‍ പരിശോധിച്ചുവരികയാണ്.

രണ്ടാം വര്‍ഷ കൊമേഴ്സ് ബിരുദ വിദ്യാര്‍ഥിയായിരുന്നു വിഘ്നേഷ്. അടുത്ത കാലത്തായി വിഘ്നേഷ് ഫോണില്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.കഴിഞ്ഞ കുറേ ദിവസങ്ങളിലായി വിഘ്നേഷ് ദുഖിതനായാണ് കാണപ്പെട്ടതെന്ന് സഹോദരനും പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News