കത്‍വ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം പിഴ
Update: 2018-06-01 09:32 GMT
ജമ്മു കശ്മീര്‍ സര്‍ക്കാരിന് കീഴിലുള്ള ഇരയുടെ ഫണ്ടിലേക്ക് തുക നല്‍കുമെന്നും കോടതി
കത്‍വ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമ സ്ഥാപനങ്ങള്‍ 10 ലക്ഷം രൂപ പിഴ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി.
വിഷയത്തില്‍ നോട്ടീസ് അയച്ച 12 മാധ്യമ സ് ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പിഴയടക്കണം. ജമ്മു കശ്മീര്‍ സര്‍ക്കാരിന് കീഴിലുള്ള ഇരയുടെ ഫണ്ടിലേക്ക് തുക നല്‍കുമെന്നും കോടതി അറിയിച്ചു. പേര് വെളിപ്പെടുത്തിയവര്‍ക്ക് ആറ് മാസത്തെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്നും കോടതി പറഞ്ഞു. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.