ബിജെപിക്ക് തലവേദനയായി ആര്‍എസ്എസില്‍ കൂട്ടരാജി

Update: 2018-06-02 00:22 GMT
ബിജെപിക്ക് തലവേദനയായി ആര്‍എസ്എസില്‍ കൂട്ടരാജി
Advertising

ബിജെപിക്ക് തലവേദനയായി ആര്‍എസ്എസില്‍ കൂട്ടരാജി. ഗോവയില്‍ 400 ലേറെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാജിവെച്ചു.

ബിജെപിക്ക് തലവേദനയായി ആര്‍എസ്എസില്‍ കൂട്ടരാജി. ഗോവയില്‍ 400 ലേറെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാജിവെച്ചു. ആര്‍എസ്എസ് സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് വെലിങ്കറെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകരുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. ഗോവയിലെ ഏറ്റവും സ്വാധീനമുള്ള ആര്‍എസ്എസ് നേതാവായിരുന്നു വെലിങ്കര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്നാണ് സുഭാഷ് വെലിങ്കറിനെ കഴിഞ്ഞ ദിവസം അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയത്. പനാജിയില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്ക് ശേഷമായിരുന്നു കൂട്ടരാജി. ജില്ലാ യൂണിറ്റുകള്‍, ഉപജില്ലാ യൂണിറ്റുകള്‍, ശാഖകള്‍ എന്നിവടങ്ങളില്‍ നിന്നായി പ്രമുഖരെല്ലാം രാജി പ്രഖ്യാപിച്ചിട്ടുണ്ട്. വെലിങ്കര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് നടപടി. അമിത്ഷായുടെ ഗോവ സന്ദര്‍ശന വേളയില്‍ വെലിങ്കറിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ഭാഷാ സുരക്ഷാ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. ഗോവയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കുന്നതിനെതിരെ വെലിങ്കര്‍ നേരത്തെ പരസ്യമായി വന്നിരുന്നു. 2017ല്‍ നടക്കുന്ന ഗോവ അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന് ഭാരതീയ ഭാഷാ സുരക്ഷാ മഞ്ച് പാര്‍ട്ടി കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.

Tags:    

Similar News