വ്യാപം അഴിമതി: 634 വിദ്യാര്‍ഥികളുടെ എംബിബിഎസ് പ്രവേശനം സുപ്രീംകോടതി റദ്ദാക്കി

Update: 2018-06-02 21:27 GMT
Editor : admin
വ്യാപം അഴിമതി: 634 വിദ്യാര്‍ഥികളുടെ എംബിബിഎസ് പ്രവേശനം സുപ്രീംകോടതി റദ്ദാക്കി
Advertising

പ്രവേശനം റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു.

മധ്യപ്രദേശില്‍ വ്യാപം അഴിമതി കേസില്‍ 634 വിദ്യാര്‍ഥികളുടെ എംബിബിഎസ് പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. 2008- 2012 കാലഘട്ടത്തില്‍ വ്യാപം നടത്തിയ പരീക്ഷകളിലൂടെ എംബിബിഎസിന് പ്രവേശം നേടിയ വിദ്യാര്‍ഥികളുടെ പ്രവേശനമാണ് കോടതി റദ്ദാക്കിയത്. പ്രവേശനം റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു.

മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡ് 1995 മുതല്‍ നടത്തിയ പ്രവേശന പരീക്ഷകളിലും ഉദ്യേഗസ്ഥ നിയമനത്തിലും വലിയ അഴിമതി നടന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മുന്‍വര്‍‌ഷങ്ങളില്‍ പരീക്ഷ പാസായ വിദ്യാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ഉണ്ടായ ദുരൂഹമരണങ്ങള്‍ സിബിഐ അന്വേഷണത്തിലാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News