മോദി സര്‍ക്കാരിന്‍റെ 'കടുവ'യാണ് പശു ; പ്രൊജക്ട് കൗ പദ്ധതിയുമായി കേന്ദ്രം

Update: 2018-06-02 07:17 GMT
മോദി സര്‍ക്കാരിന്‍റെ 'കടുവ'യാണ് പശു ; പ്രൊജക്ട് കൗ പദ്ധതിയുമായി കേന്ദ്രം
Advertising

ഗോവധ നിരോധത്തിനും പശുവിനെ ചൊല്ലിയുള്ള കൊലപാതകങ്ങള്‍ക്കുമിടയില്‍ പശു സംരക്ഷണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഗോവധ നിരോധത്തിനും പശുവിനെ ചൊല്ലിയുള്ള കൊലപാതകങ്ങള്‍ക്കുമിടയില്‍ പശു സംരക്ഷണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 1973ലെ പ്രൊജക്ട് ടൈഗര്‍ എന്ന കടുവാ സംരക്ഷണ പദ്ധതിയുടെ മാതൃകയില്‍ പ്രൊജക്ട് കൗ നടപ്പിലാക്കാനാണ് കേന്ദ്ര നീക്കം. എല്ലാ സംസ്ഥാനങ്ങളിലും ഓരോ പശു സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി ഹന്‍സ്‌രാജ് അഹിര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രൊജക്ട് കൗ പദ്ധതി സംബന്ധിച്ച് കുറച്ചുകാലമായി സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുകയാണ്. ഗോവധം അവസാനിപ്പിക്കേണ്ടതുണ്ട്. ആര് പശുവിനെ സംരക്ഷിക്കുമെന്നതാണ് പ്രധാന ചോദ്യം. അതിനായി പശു സംരക്ഷണ കേന്ദ്രങ്ങള്‍ വേണം. കാലിത്തീറ്റ വേണം. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ വേണം. എങ്കില്‍ മാത്രമേ ഗോവധം അവസാനിപ്പിക്കാന്‍ കഴിയൂ. പശുസംരക്ഷണ കേന്ദ്രങ്ങള്‍ വന്നാല്‍ പ്രായമായ പശുക്കളെ വില്‍ക്കുന്നത് കര്‍ഷകര്‍ അവസാനിപ്പിക്കുമെന്നും മന്ത്രി അഹിര്‍ പറഞ്ഞു.

പരിസ്ഥിതി മന്ത്രാലയവുമായി പ്രൊജക്ട് കൗ പദ്ധതി ചര്‍ച്ച ചെയ്തു. പദ്ധതി വേഗം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News