തെലങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് വീണ് 7 മരണം
ഗോദാവരി നദിയിലെ കാളീശ്വരം പദ്ധതി പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്
തെലങ്കാനയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്നു വീണ് ഏഴ് പേർ മരിച്ചു. ഗോദാവരി നദിയിലെ കാളീശ്വരം പദ്ധതി പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരിച്ചവരില്‍ മൂന്നു പേര്‍ ഛത്തീസ്ഗഡില്‍ നിന്നും രണ്ട് പേര്‍ ഒഡിഷയില്‍ നിന്നും മറ്റ് രണ്ട് പേര്‍ ബിഹാറില്‍ നിന്നും തെലങ്കാനയില്‍ നിന്നുമുള്ള തൊഴിലാളികളാണ്. ഇതില്‍ അഞ്ച് പേര്‍ സംഭവ സ്ഥലത്ത് വച്ച് മരണമടഞ്ഞിരുന്നു. രണ്ട് പേര്‍ ആശുപത്രി മധ്യേയാ് മരിച്ചത്.
രചനസിർസില്ല ജില്ലയിൽ തിപ്പാപ്പുരം ഗ്രാമത്തിലെ ഭൂമിക്കടിയിൽ പമ്പ് ഹൗസ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തുരങ്ക നിർമാണം. 8.5 കോടിയാണ് നിര്‍മ്മാണച്ചെലവ്. അപകടത്തില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നടുക്കം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.