മൂന്നുവര്‍ഷത്തിനിടെ 4ലക്ഷത്തിലധികം ഇന്ത്യക്കാര്‍ വിദേശപൗരത്വം സ്വീകരിച്ചു

Update: 2018-06-02 09:59 GMT
Editor : Muhsina
മൂന്നുവര്‍ഷത്തിനിടെ 4ലക്ഷത്തിലധികം ഇന്ത്യക്കാര്‍ വിദേശപൗരത്വം സ്വീകരിച്ചു
Advertising

മൂന്നുവര്‍ഷത്തിനിടെ 4ലക്ഷത്തിലധികം ഇന്ത്യക്കാര്‍ വിദേശപൗരത്വം സ്വീകരിച്ചതായി കണക്കുകള്‍. കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് 4.52ലക്ഷം ഇന്ത്യക്കാര്‍ വിദേശ പൌരത്വം..

മൂന്നുവര്‍ഷത്തിനിടെ 4ലക്ഷത്തിലധികം ഇന്ത്യക്കാര്‍ വിദേശപൗരത്വം സ്വീകരിച്ചതായി കണക്കുകള്‍. കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് 4.52ലക്ഷം ഇന്ത്യക്കാര്‍ വിദേശ പൌരത്വം സ്വീകരിച്ചതായി വ്യക്തമാക്കുന്നത്.

തൃപുരയില്‍ നിന്നുള്ള സിപിഐഎം എംപി ജിതേന്ദ്രചൗധരി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിദേശ കാര്യ സഹമന്ത്രി വികെ സിങ് നല്‍കിയ മറുപടിയിലാണ് കണക്കുകള്‍. 2014-2017 കാലയളവില്‍ 117 രാജ്യങ്ങളിലായുള്ള 4,52,109 (4.52 ലക്ഷം) ഇന്ത്യക്കാരാണ് വിദേശപൗരത്വം സ്വീകരിച്ചത്. 2016ല്‍ മാത്രം 46,000 ത്തോളം ഇന്ത്യക്കാര്‍ യുഎസ് പൗരത്വം നേടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015 ല്‍ ഇത് 42213 ആയിരുന്നു. കൂടുതലും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News