ആണ്‍കുഞ്ഞായതില്‍ അസൂയ; നവജാതശിശുവിനെ ബന്ധുവായ സ്ത്രീ ആശുപത്രികെട്ടിടത്തില്‍നിന്ന് താഴോട്ടെറിഞ്ഞു
ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞു
18 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ താഴോട്ടെറിഞ്ഞ് കൊല്ലാന്‍ ബന്ധുവായ സ്ത്രീയുടെ ശ്രമം. ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ സരിത യാദവാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. തനിക്ക് മൂന്നു പെണ്കഞ്ഞുങ്ങളാണെന്നിരിക്കെ, ബന്ധുവായ സ്ത്രീക്ക് ആണ്‍കുട്ടി ജനിച്ചതിലുള്ള അസൂയയാണ് ഇവരെക്കൊണ്ട് ഈ ക്രൂരത ചെയ്യിച്ചത്.
ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയെയും കുഞ്ഞിനെയും കാണാനെത്തിയതായിരുന്നു സരിത.. ഒന്നുറങ്ങിയതിന് ശേഷം മുലയൂട്ടാനായി കുഞ്ഞിനെ തിരഞ്ഞപ്പോള്‍ കാണാതെ പരിഭ്രമിച്ച അമ്മയുടെ നിലവിളി കേട്ട് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ അബോധാവസ്ഥയില്‍ ആശുപത്രി മുറ്റത്ത്നിന്ന് കണ്ടെത്തുകയായിരുന്നു. താഴെ കുഞ്ഞ് കിടക്കുന്നത് കണ്ട ആശുപത്രി ജീവനക്കാരന് പങ്കജ് കതിയാര്‍ തന്റെ ജീവന്‍പോലും പരിഗണിക്കാതെ രണ്ടാംനിലയില്‍ നിന്ന് താഴേക്ക് എടുത്ത് ചാടുകയായിരുന്നു.. ജീവന്റെ തുടിപ്പ് നിലനില്‍ക്കുന്നുവെന്ന് മനസ്സിലാക്കിയ ഉടനെ കുഞ്ഞിന് വേണ്ട ചികിത്സ ലഭ്യമാക്കി.
കുഞ്ഞിനെയുമെടുത്ത് സരിത രണ്ടാനിലയിലെ ആശുപത്രി ഇടനാഴിയിലൂടെ നടക്കുന്നതും.. തിരിച്ചുവരുമ്പോള്‍ കയ്യില്‍ കുഞ്ഞില്ലാത്തതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്...
തന്നെ ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാന്‍ ഏതോ അദൃശ്യശക്തി പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് സരിത പൊലീസിനോട് ആദ്യം പറഞ്ഞത്.