ജെഎന്‍യുവിലും ഡല്‍ഹി സര്‍വകലാശാലയിലും വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്
ജെഎന്‍യുവില്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും ഡല്‍ഹി സര്‍വകലാശാലയിലും വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ജെഎന്‍യുവില്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയില്‍ എബിവിപിയും എന്‍എസ്‌യുവും തമ്മിലാണ് പ്രധാന പോരാട്ടം.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ എതിര്‍ചേരികളിലായിരുന്ന എസ്എഫ്ഐയും സിപിഐഎംഎല്‍ ലിബറേഷന്‍ നേതൃത്വത്തിലുള്ള ഐസയും ജെഎന്‍യുവില്‍ ഇത്തവണ സഖ്യത്തിലാണ്. വര്‍ഗീയ ശക്തികളെ തുരത്തുക എന്നതാണ് സഖ്യത്തിന്റെ മുദ്രാവാക്യം. മത്സരരംഗത്തില്ലാത്ത എഐഎസ്എഫ് സഖ്യത്തെ പിന്തുണക്കുന്നുണ്ട്. ഇടത് വോട്ടുകള്‍ വിഘടിക്കുന്നത് എബിവിപിക്ക് ഗുണകരമാകുന്ന സാഹചര്യത്തിലാണ് സഖ്യം ചേര്‍ന്ന് മത്സരിക്കാനുള്ള തീരുമാനം. ഇടത് സഖ്യവും എബിവിപിയും തമ്മിലാണ് പ്രധാന പോരാട്ടം. രാജ്യദ്രോഹികളെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് എബിവിപിയുടെ പ്രചാരണം. ദലിത് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ബപ്സയും ഈ തെരഞ്ഞെടുപ്പിലെ സജീവ സാന്നിധ്യമാണ്. ബപ്സക്ക് എസ്ഐഒയുടെ പിന്തുണയുണ്ട്. എന്‍എസ്‌യുവും എസ്എഫ്ഐ വിട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച ഡിഎസ്എഫും എല്ലാ സീറ്റിലും മത്സരരംഗത്തുണ്ട്.
ഡല്‍ഹി സര്‍വകലാശാലയില്‍ എന്‍എസ്‌യുവും എബിവിപിയും തമ്മിലാണ് പ്രധാന മത്സരം. ഐസ എല്ലാ സീറ്റുകളിലേക്കും മല്‍സരിക്കുമ്പോള്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാത്രമാണ് എസ്‍എഫ്ഐ രംഗത്തുള്ളത്.