മദ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ തല്ലിക്കൊന്നു

Update: 2018-06-03 20:16 GMT
മദ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ തല്ലിക്കൊന്നു
Advertising

54 കാരനായ രവിചന്ദ്രനാണ് ഭാര്യ നിര്‍മ്മ ദേവിയുടെ(45) ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

മദ്യപാനിയായ ഭര്‍ത്താവിന്റെ ശാരീരിക പിഡനം സഹിക്ക വയ്യാതെ ഭാര്യ തല്ലിക്കൊന്നു. ചെന്നൈ, പേരാവല്ലൂരില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. 54 കാരനായ രവിചന്ദ്രനാണ് ഭാര്യ നിര്‍മ്മ ദേവിയുടെ(45) ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മദ്യപാനിയായ രവിചന്ദ്രന്‍ ബുധനാഴ്ച രാത്രി 9 മണിയോടെ പതിവ് പോലെ മദ്യപിച്ച് വീട്ടിലെത്തി. തുടര്‍ന്ന് ഭാര്യയുമായി വഴക്കുണ്ടാക്കുകയും അവരെ മര്‍ദ്ദിക്കുകുയും ചെയ്തു. സഹി കെട്ട നിര്‍മ്മല വലിയ തടി കൊണ്ട് രവിചന്ദ്രനെ മര്‍ദ്ദിക്കുകയായിരുന്നു. രവിചന്ദ്രന്‍ അപ്പോള്‍ തന്നെ മരിക്കുകയും ചെയ്തു. ഭര്‍ത്താവ് മരിച്ചു എന്നറിഞ്ഞ നിര്‍മ്മ ഉടന്‍ തന്നെ തിരുവി കാ നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കില്‍പുക് മെഡിക്കല്‍ കോളേജിലേക്കയച്ചിട്ടുണ്ട്. നിര്‍മ്മല ദേവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Tags:    

Similar News