ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കം

Update: 2018-06-03 00:27 GMT
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കം
Advertising

ജനാഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് 16 ചോദ്യങ്ങളുള്ള ചോദ്യാവലിയാണ് കമ്മീഷന്‍ പുറത്തിറക്കിയിരിക്കുന്നത്

ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതില്‍ പൊതുജനാഭിപ്രായം തേടി കേന്ദ്രസര്‍ക്കാര്‍ ചോദ്യാവലി പുറത്തിറക്കി. ദേശീയ നിയമ കമ്മീഷന്‍റെ വെബ്സൈറ്റിലാണ് ചോദ്യവലി യുള്ളത്. 45 ദിവസത്തിനുള്ളില്‍ ഉത്തരം നല്‍കണം. അടിതിനിടെ മുസ്ലിംവിവാഹ മോചന രീതിയായ മുത്തലാഖ്‌ സമ്പ്രദായത്തെ എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍ ‌സത്യവാങ് മൂലം സമര്‍പ്പിച്ചു.

വിവിധ മുസ്ലിം സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടയിലും ഏക സിവില്‍ക്കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രം ത്വരിതപ്പെടുത്തുകയാണ്. ഇതിന്‍റെ ഭാഗമായി 16 കാര്യങ്ങളിലാണ് പൊതു നാഭിപ്രായം ആരാഞ്ഞിരിക്കുന്നത്. ഏക സിവില്‍ കോഡ് നടപ്പാക്കി രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് പ്രതിപാദിക്കുന്ന ഭരണ ഘടനയുടെ 44ആം വകുപ്പിനെക്കുറിച്ച് അറിയാമോ എന്നാണ് ആദ്യത്തെ ചോദ്യം. കുടുംബ നിയമം, വ്യക്തിനിയമം, ആചാരം, ബഹുഭാരത്യം, കുട്ടികളെ ദത്തടുക്കല്‍, മുത്തലാഖ് തുടങ്ങി വിവധ വിഷയങ്ങളെ സംബന്ധിച്ച ചോദ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. അതിനിടെ മുത്തലാക്ക് വിഷയത്തില്‍ സുപ്രിം കോടതിയിലും കേന്ദ്രം നിലപാട് വ്യക്തമാക്കി. മുത്തലാഖ്‌, ബഹുഭാര്യാത്വം തുടങ്ങിയവ സ്ത്രീയുടെ ഭരണഘടനാ അവകാശങ്ങള്‍‍ക്കും ലിംഗ നീതിക്കും എതിരാണ്. മതേതര രാജ്യത്ത് അനുയോജ്യമല്ലാത്ത സമ്പ്രദായം മതത്തിന്റെ അവിഭാജ്യ ഘടകമെല്ലന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags:    

Similar News