ഗുജറാത്തില്‍ ആദ്യഘട്ട തെരഞ്ഞടുപ്പ് അവസാനിച്ചു
പോളിംഗ് ശതമാനം 60 ന് മുകളില്‍ എത്തുമെന്നാണ് സൂചന.
ഗുജറാത്തില്‍ ആദ്യഘട്ടതെരെഞ്ഞെടുപ്പ് അവസാനിച്ചു. പോളിംഗ് ശതമാനം 60 ന് മുകളില്‍ എത്തുമെന്നാണ് സൂചന. മിക്കയിടങ്ങളിലും വോട്ടിംഗ് മെഷീനില്‍ പ്രശ്നങ്ങള്‍ കണ്ടെത്തി. ബറൂച് ഉള്‍പ്പെടെ വിവിധയിടങ്ങള്‍ അട്ടിമറി ശ്രമം നടന്നുവെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. വൈകീട്ട് 6.30 ന് ശേഷം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണും. സൗരാഷ്ട്ര, കച്ച് തെക്കന്‍ ഗുജറാത്ത് തുടങ്ങിയ മേഖലകളിലെ 19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്.
പട്ടിതാര്‍ വിഭാഗം വിധി നിര്‍ണയക്കുന്ന മണ്ഡലങ്ങള്‍ കൂടിയാണിത്. ഇവിടെ മത്സരരംഗത്തുണ്ടായിരുന്നത് 57 വനിതകള്‍ ഉള്‍പ്പെടെ 977 സ്ഥാനാര്‍ത്ഥികള്‍, രാവിലെ 8ന് പോളിംഗ് ആരംഭിച്ചപ്പോള്‍ തന്നെ വോട്ടിംഗ് മെഷീനെതിരായ പരാതികള്‍ ശക്തമായി. സൂറത്ത്,രാജ് കോട്ട്, വദ്ഗാം, ബറൂച്, പ്രധാനമന്ത്രിയുടെ നാടായ ഭാവ് നഗര്‍, തുടങ്ങി വിവിധയിടങ്ങളില്‍ നിന്നായി ആക 100 റോളം പരാതികള്‍. സൂറത്തില്‍ സര്‍ദാര്‍ പട്ടേല്‍ സ്കൂളിലെ ബൂത്തുകളില്‍ അടക്കം വിവിധയിടങ്ങളില്‍ ഒരു മണിക്കൂറോളം പോളിംഗ് തടസ്സപ്പെട്ടു.
ബറൂച്ചില്‍ വിവിധ ബൂത്തുകളില്‍ ബ്ലൂട്ടൂത്ത് സംവിധാനം ഉപയോഗിച്ച് വോട്ടിംഗ് മേഷീന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതായും ചിലയടങ്ങളില്‍ വോട്ടിംഗ് മെഷീനുമായി വൈഫൈ കണക്ട് ചെയ്തതായും കോണ്‍ഗ്രസ്സ്ആരോപിച്ചു. പോര്‍ബന്ധറിലെ വോട്ടിംഗ് മെഷീന്‍ അട്ടിമറി സാധ്യത സംബന്ധിച്ച് കോണ്‍ഗ്രസ്സ് നേതാവ് അര്‍ജുന്‍മോദ്വാദിയ നല്‍കിയ പരാതിയില്‍ സംസ്ഥാന തെരെഞ്ഞെടപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. ചില ബൂത്തുകളില്‍ വിവിപാറ്റ് സംവിധാനങ്ങളിലും പ്രശ്നങ്ങള്‍ കണ്ടെത്തി.