ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: ശബ്ദ പ്രചരണത്തിന് കലാശക്കൊട്ട്

Update: 2018-06-03 00:09 GMT
Editor : Sithara
ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: ശബ്ദ പ്രചരണത്തിന് കലാശക്കൊട്ട്
Advertising

രണ്ടാഴ്ചക്കാലത്തെ ശബ്ദ പ്രചാരണം അവസാനിക്കുമ്പോള്‍ എഡിഎംകെ, ഡിഎംകെ പാര്‍ട്ടികള്‍ക്കൊപ്പം സ്വതന്ത്ര സ്ഥാനാര്‍ഥി ടിടിവി ദിനകരനും പ്രതീക്ഷയിലാണ്

തമിഴ്നാട് ആർകെ നഗർ ഉപതെരഞ്ഞെടുപ്പിനുള്ള ശബ്ദ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. 21 നാണ് തെരഞ്ഞെടുപ്പ്.

Full View

അവസാന ദിനം പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർഥികൾ എല്ലാവരും. പരമാവധി ആളുകളെ പങ്കെടുപ്പിച്ചായിരുന്നു കൊട്ടിക്കലാശം. കാശി മേട്ടിലും പരിസരങ്ങളിലുമായാണ് ഭൂരിഭാഗം സ്ഥാനാർഥികളും ശബ്ദ പ്രചാരണം അവസാനിപ്പിച്ചത്. ഡിഎംകെയുടെ കൊട്ടിക്കലാശം നേതാജി നഗറിലായിരുന്നു.

അണ്ണാ ഡിഎംകെ സ്ഥാനാർഥി ഇ. മധുസൂദനനും ഡിഎംകെ സ്ഥാനാർഥി മരുതു ഗണേഷും സ്വതന്ത്ര സ്ഥാനാർഥി ടിടിവി ദിനകരനും തമ്മിലാണ് പ്രധാന മത്സരം. പ്രചാരണം അവസാനിച്ചതോടെ മൂന്നു പേരും വിജയ പ്രതീക്ഷയിലുമാണ്. മണ്ഡലത്തിൽ പണം വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയുള്ളതിനാൽ കനത്ത സുരക്ഷയിലാണ് ആർകെ നഗർ. പൊലീസിനൊപ്പം സൈനിക, അർധ സൈനിക വിഭാഗങ്ങളും സേവനത്തിലുണ്ട്. 24 ന് വോട്ടെണ്ണൽ തീരുന്നതുവരെ സുരക്ഷ തുടരാനാണ് മദ്രാസ് ഹൈക്കോടതി നിർദ്ദേശം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News