അമിറ്റി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് രക്ഷിതാക്കള്‍

Update: 2018-06-03 09:14 GMT
അമിറ്റി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് രക്ഷിതാക്കള്‍
Advertising

യൂണിവേഴ്സിറ്റിയില്‍ വിവിധ കാലയളവില്‍ കൊല്ലപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് ഡല്‍ഹിയില്‍ ഒരുമിച്ചത്.

അമിറ്റി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് രക്ഷിതാക്കള്‍. വിദ്യാര്‍ത്ഥികളെ കൊന്നൊടുക്കുന്ന യൂണിവേഴ്സിറ്റിയെ നിയന്ത്രിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. സര്‍വ്വകലാശാല അധികൃതര്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

അമിറ്റി യൂണിവേഴ്സിറ്റിയില്‍ വിവിധ കാലയളവില്‍ കൊല്ലപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് ഡല്‍ഹിയില്‍ ഒരുമിച്ചത്. തങ്ങളുടെ മക്കള്‍ക്ക് നീതിവേണമെന്നും യൂണിവേഴ്സിറ്റിക്ക് എതിരെ നടപടി വേണമെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ യൂണിവേഴ്സിറ്റി മറച്ചുവെക്കുന്നുവെന്നും നടപടിയാവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്നും രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

യൂണിവേഴ്സിറ്റിയുടെ വിവിധ ക്യാമ്പസുകളില്‍ 13 ലേറെ വിദ്യാര്‍ത്ഥികളാണ് വ്യത്യസ്ത സാഹചര്യങ്ങളിലായി കൊല്ലപ്പെട്ടത്.

Full View
Tags:    

Similar News