ആര്യഭടന്റെ ബുദ്ധിയും ശിവജിയുടെ ശക്തിയുമുള്ള കുഞ്ഞുങ്ങളുണ്ടാകാന്‍ ആര്‍എസ്എസ് കിറ്റ്

Update: 2018-06-03 01:25 GMT
ആര്യഭടന്റെ ബുദ്ധിയും ശിവജിയുടെ ശക്തിയുമുള്ള കുഞ്ഞുങ്ങളുണ്ടാകാന്‍ ആര്‍എസ്എസ് കിറ്റ്
Advertising

ഗുജറാത്ത് ജാംനഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് പോഷകസംഘടനയായ ഗര്‍ഭ്‌വിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്


കുഞ്ഞുങ്ങള്‍ക്ക് ഗണിത വിദഗ്ധന്‍ ആര്യഭടന്റെ ബുദ്ധിയും നീരയോദ്ധാക്കളായ റാണാ പ്രതാപ്, ശിവജി എന്നിവരുടെ ശക്തിയുമുള്ള കുട്ടികളുണ്ടാകാന്‍ മാതാപിതാക്കള്‍ക്ക് മാര്‍ഗര്‍ദേശവുമായി രംഗത്തുവന്നിരിക്കുകയാണ് ആര്‍എസ്എസ്. ഗുജറാത്ത് ജാംനഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് പോഷകസംഘടനയായ ഗര്‍ഭ്‌വിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ന്യൂഡല്‍ഹി ശിശുമന്ദിറില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ ഗര്‍ഭ്‌വിജ്ഞാന്‍ അനുസന്ധാനിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഭാഗമായി കിറ്റ് വിതരണവും നടത്തുന്നുണ്ട്. കുട്ടികളുടെ ബുദ്ധി വികാസത്തിന് സഹായകമായ ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന മന്ത്രങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകങ്ങളും 10 സിഡികളുമാണ് കിറ്റിലുള്ളത്. നല്ല ഗുണങ്ങളുള്ള കുട്ടികള്‍ ഉണ്ടാകണമെന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. തങ്ങളുടെ കുഞ്ഞുങ്ങള്‍ ബുദ്ധിയും കഴിവുമുള്ളവരായിരിക്കണമെന്നും അവര്‍ ആശിക്കുന്നു. എന്നാല്‍ ഇതെങ്ങിനെ സാധ്യമാകും. ഇതിനുള്ള ഉത്തരങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് ഗര്‍ഭവിഞ്ജാന്‍ അനുസന്ധാന്‍ കേന്ദ്ര മാനേജര്‍ രേഖ കൌര്‍ പറഞ്ഞു. പ്രസവത്തിന് മൂന്നുമാസം മുന്‍പ് ഗര്‍ഭിണികള്‍ പരിശീലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കിറ്റിലുള്ള പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

Tags:    

Similar News