പൂജാരി വീട്ടമ്മയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു

Update: 2018-06-03 13:17 GMT
Editor : Jaisy
പൂജാരി വീട്ടമ്മയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു
Advertising

സ്വര്‍ണാഭരണങ്ങളുടെ ഈടിന്‍മേല്‍ പണം തരാമെന്ന് പറഞ്ഞ് വീട്ടമ്മയെ സരോജ് തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു

ഒഡിഷയില്‍ പൂജാരി വീട്ടമ്മയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. സരോദ് കുമാര്‍ ദേശ് എന്ന പുരോഹിതനാണ് വീട്ടമ്മയെ പീഡനത്തിനിരയാക്കിയത്.

സ്വര്‍ണാഭരണങ്ങളുടെ ഈടിന്‍മേല്‍ പണം തരാമെന്ന് പറഞ്ഞ് വീട്ടമ്മയെ സരോജ് തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ വീട്ടമ്മയ്ക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കിയ ശേഷമാണ് പീഡിപ്പിച്ചത്. അതിന്റെ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ ഉപയോഗിച്ച് വീണ്ടും പീഡനത്തിനിരയാക്കുക എന്നതായിരുന്നു സരോജിന്റെ ലക്ഷ്യം. എന്നാല്‍ സരോജിന്റെ ആവശ്യം വീട്ടമ്മ നിരസിച്ചു. ഇതില്‍ ദേഷ്യം പൂണ്ട സരോജ് വീഡിയോ വീട്ടമ്മയുടെ ഭര്‍ത്താവിനും തന്റെ സുഹൃത്തുക്കള്‍ക്കും ഫേസ്ബുക്ക് വഴിയും വാട്ട്സാപ്പ് മുഖേനെയും അയച്ചു കൊടുത്തു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച അഞ്ച് വയസുകാരിയും ഒഡിഷയില്‍ സമ്പാല്‍പൂരില്‍ പീഡനത്തിനിരയായിരുന്നു. അയല്‍ക്കാരനായ പതിനഞ്ചു വയസുകാരനായിരുന്നു പ്രതി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News