നോമ്പുതുറക്കാന്‍ വിഭവങ്ങളുമായി വിശ്വാസികള്‍ ജുമാമസ്ജിദിലെത്തുന്നു
മസ്ജിദ് നടത്തിപ്പുകാര്‍ ആരെയും നോമ്പ് തുറപ്പിക്കുന്നില്ല. പകരം ഡല്‍ഹി മുസ്ലിംകള്‍ കുടുംബത്തോടെ കഴിക്കാനുള്ള വിഭവങ്ങളുമായി നോമ്പ് തുറക്കാന്‍ ജുമാ മസ്ജിദിലാണ് എത്തുക
റമദാന്‍ നോമ്പ് തുറക്ക് ഡല്‍ഹി ജുമാ മസ്ജിദിന് അതിന്‍റേതായ പാരമ്പര്യമുണ്ട്. സ്വന്തം വീടുകളില്‍ നോമ്പ് തുറക്കുന്നതിനേക്കാള്‍ ഡല്‍ഹി മുസ്ലിംകള്‍ക്ക് ഇഷ്ടം കുടുംബത്തോടെ വിഭവങ്ങളുമായി ജുമാ മസ്ജിദിലെത്തി നോമ്പ് തുറക്കുന്നതിലാണ്. ഡല്‍ഹിക്ക് പുറത്ത് നിന്ന് പോലും ഈ സമൂഹ നോമ്പ് തുറയുടെ ഭാഗമാകാന്‍ കുടുംബങ്ങളെത്തുന്നു.
റമദാന്‍ മാസം ഡല്‍ഹി ജുമാ മസ്ജിദിന് സന്ദര്‍ശക പ്രവാഹത്തിന്റെ മാസമാണ്. ഇതോടെ സമീപത്തെ കച്ചവട കേന്ദ്രങ്ങളും കൂടുതല്‍ ഉണരും. നോമ്പ് തുറക്കുന്നതിന് മസ്ജിദില്‍ ദിവസവും എത്തിച്ചേരുന്നത് നൂറ് കണക്കിനാളുകളാണ്. പക്ഷെ ഒരു വ്യത്യാസമുണ്ട്, മസ്ജിദ് നടത്തിപ്പുകാര്‍ ആരെയും നോമ്പ് തുറപ്പിക്കുന്നില്ല. പകരം ഡല്‍ഹി മുസ്ലിംകള്‍ കുടുംബത്തോടെ കഴിക്കാനുള്ള വിഭവങ്ങളുമായി നോമ്പ് തുറക്കാന്‍ ജുമാ മസ്ജിദിലാണ് എത്തുക.
ഡല്‍ഹിക്ക് പുറത്ത് നിന്നും ധാരാളം പേര്‍ ജുമാ മസ്ജിദില്‍ നോമ്പ് തുറക്കാന്‍ മാത്രമായി എത്തുന്നു. വര്‍ഷങ്ങളായുള്ള ജുമാ മസ്ജിദിന്റെ ഈ പാരമ്പര്യത്തിന് ഈ കാലത്തും യാതൊരു മാറ്റവുമില്ല.