അതീവ സുരക്ഷാ മേഖലയില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി എംപി സെല്‍‍ഫി വീഡിയോ എടുത്തതിനെ ചൊല്ലി ബഹളം

Update: 2018-06-04 08:17 GMT
Editor : admin | admin : admin
അതീവ സുരക്ഷാ മേഖലയില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി എംപി സെല്‍‍ഫി വീഡിയോ എടുത്തതിനെ ചൊല്ലി ബഹളം
Advertising

ഭരണകക്ഷിയായ ബിജെപിയാണ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്

ആം ആദ്മി പാര്‍ട്ടി എം.പി ഭഗവന്ത് മന്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് അതീവ സുരക്ഷാ മേഖലയില്‍ നിന്നുള്ള സെല്‍ഫി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തെത്തുടര്‍ന്നുള്ള ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. ലോക്സഭ തിങ്കളാഴ്ച വരെ നിര്‍ത്തിവെച്ചു. രാജ്യസഭ 2.30 വരെ നിര്‍ത്തിവെച്ചു. ഭഗവന്ത് മന്നിനെതിരെ ബി.ജെ.പിയും ശിരോമണി അകാലിദളും ലോക്സഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. രാജ്യസഭയിലും വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബഹളമുയര്‍ത്തി.

പാര്‍ലമെന്റിലേയ്ക്ക് എങ്ങനെ പ്രവേശിയ്ക്കുമെന്നതിന്റെ വിശദാംശങ്ങളുള്‍പ്പെടെയുള്ള വീഡിയോ ലോക്സഭാംഗം പരസ്യപ്പെടുത്തിയ വിഷയം മറ്റു നടപടികള്‍ മാറ്റി വെച്ച് ചര്‍ച്ച ചെയ്യണമെന്നും ഭഗവന്ത് മന്നിനെതിരെ നടപടി വേണമെന്നും ബി.ജെ.പി ഇരുസഭകളിലും ആവശ്യപ്പെട്ടു.

ഈ വിഷയത്തിലുള്ള ബഹളത്തെത്തുടര്‍ന്ന ലോക്സഭ 12 മണി വരെ നിര്‍ത്തിവെച്ചു. ഇതിനിടയില്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ വീഡിയോ പോസ്റ്റ് ചെയ്ത ഭഗവന്ത് മന്നിനെ ചേംബറില്‍ വിളിച്ചു വരുത്തി വിശദീകരണം തേടി. സുരക്ഷാ പ്രശ്നം ഉണ്ടാക്കിയിട്ടില്ലെന്നും ഗൂഗിള്‍ എര്‍ത്തില്‍ ലഭ്യമായ വിവരങ്ങളേ തന്റെ വീഡിയോയില്‍ ഉള്ളൂവെന്നുമാണ് ഭഗവന്ത് മന്നിന്റെ വിശദീകരണം. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ വിഷയം തന്റെ പരിഗണനയിലാണെന്നം പാര്‍ലമെന്റിന്റെ സുരക്ഷാ സമിതിയും വിഷയം പരിശോധിയ്ക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

ബി.ജെ.പി അംഗങ്ങള്‍ ബഹളം തുടര്‍ന്നതിനാല്‍ സഭ തിങ്കളാഴ്ച വരെ നിര്‍ത്തി വെച്ചു. രാജ്യസഭയിലും വിഷയം ചര്‍ച്ച ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഭഗവന്ത് മന്‍ സുരക്ഷാ രഹസ്യങ്ങള്‍ പരസ്യമാക്കിയെന്ന് കേന്ദ്ര മന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ് വിയും നിര്‍മലാ സീതാരാമനും പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും നടപടി ആവശ്യപ്പെട്ടു. എന്നാല്‍ നടപടിയെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് വിഷയം രാജ്യസഭയില്‍ ഉന്നയിയ്ക്കുന്നതെന്ന് സീതാറാം യെച്ചൂരിയും ആനന്ദ് ശര്‍മയും ചോദിച്ചു. ബി.ജെ.പി ബഹളത്തെത്തുടര്‍ന്നാണ് രാജ്യസഭാ നടപടികളും തടസ്സപ്പെട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News