500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി
നോട്ടുകള്‍ അസാധുവായി, ഇന്ന് ബാങ്ക് അവധി, എടിഎമ്മുകളും പ്രവര്‍ത്തിക്കില്ല
രാജ്യത്ത് കളളപ്പണം തടയുന്നതിന്റെ ഭാഗമായി 500, 1000 നോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തിലായി. രാജ്യത്തെ ബാങ്കുകള്‍ ഇന്ന് അവധിയാണ്. എടിഎമ്മുകളും ഇന്ന് പ്രവര്‍ത്തിക്കില്ല.
2000, 500 എന്നിവയുടെ പുതിയ നോട്ടുകൾ റിസർവ് ബാങ്ക് ഉടന്‍ പുറത്തിറക്കും. പഴയ നോട്ടുകൾ ഈ മാസം 10 മുതൽ ഡിസംബർ 30 വരെ മാറ്റിയെടുക്കാം. ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. നവംബര്‍ 10 മുതല്‍ 24 വരെ പരമാവധി 4,000 രൂപ വരെ ഇങ്ങനെ മാറ്റിവാങ്ങാം. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ ഈ പരിധി ഉയര്‍ത്തും.
രണ്ട് ദിവസത്തേക്ക് അടച്ചിടുന്ന എടിഎമ്മുകള്‍ വീണ്ടും തുറക്കുമ്പോള്‍ പരമാവധി പിന്‍വലിക്കാവുന്ന തുക കാര്‍ഡൊന്നിന് 2,000 രൂപയായിരിക്കും. ഈ പരിധി പിന്നീട് ഉയര്‍ത്തി നിശ്ചയിക്കും. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് 5,000 രൂപ വരെയുള്ള 500, 1000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാം.