നോ‌ട്ടുനിരോധനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്: ബിജെപിക്ക് നിര്‍ണായകം

Update: 2018-06-04 15:23 GMT
നോ‌ട്ടുനിരോധനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്: ബിജെപിക്ക് നിര്‍ണായകം
Advertising

മതം, ജാതി, ഭാഷ എന്നിവയുടെ പേരില്‍ വോ‌‌ട്ട് പിടിക്കരുതെന്ന സുപ്രീം കോടതി വിധി എങ്ങനെയാണ് പ്രതിഫലിക്കുകയെന്നും ഈ തെരഞ്ഞെടുപ്പിലറിയാം

നോട്ട് നിരോധിച്ചതിന് ശേഷം അഞ്ച് സംസ്ഥാനങ്ങളിലേക്കായി നടക്കുന്ന തെരഞ്ഞെ‌ടുപ്പ് കേന്ദ്രം ഭരിക്കുന്ന ബി ജെപിക്ക് നിര്‍ണായകമാവും. മതം, ജാതി, ഭാഷ എന്നിവയുടെ പേരില്‍ വോ‌‌ട്ട് പിടിക്കരുതെന്ന സുപ്രീം കോടതി വിധി എങ്ങനെയാണ് പ്രതിഫലിക്കുകയെന്നും ഈ തെരഞ്ഞെടുപ്പിലറിയാം.

കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നിര്‍ണായക തീരുമാനമായ നോട്ട് നിരോധം ജനജീവിതത്തെ എങ്ങനെയാണ് ബാധിച്ചതെന്ന് ജനം മറുപടി പറയുന്നത് തെരഞ്ഞെടുപ്പിലൂടെയാവുമെന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കണക്ക് കൂ‌ട്ടുന്നു. ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരെയും ചെറുകിട, ഇടത്തരം
സംരംഭകരെയും നോട്ട് നിരോധം പ്രതിസന്ധിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് മറികടക്കനാണ് പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി ആദ്യം പൊതുബജറ്റ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ കോപ്പ് കൂട്ടുന്നുണ്ടെങ്കിലും അതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു കഴിഞ്ഞു. പഞ്ചാബിലെയും ഗോവയിലെയും തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഫെബ്രുവരി നാലിന് മൂന്ന് ദിവസം മുന്പ് ഫെബ്രുവരി ഒന്നിന് ബജറ്റവതരിക്കുന്നത് ശരിയാണോയെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുണ്ട്.

നോട്ട് നിരോധിച്ച പ്രതിസന്ധി മറികടക്കാന്‍ 50 ദിവസം ചോദിച്ച പ്രധാനമന്ത്രിക്ക്, അതിന് ശേഷവും ബാങ്കുകളും എടിഎമ്മുകളും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് പ്രതിസന്ധിയാകും. രേഖയില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ 20000 രൂപ മാത്രമെ നല്‍കാനാവുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ തുക ഓണ്‍ലൈന്‍ വഴി നല്‍കാം. സ്ഥാനാര്‍ത്ഥികള്‍ക്ക് ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ 28 ലക്ഷം രൂപയും ഗോവയിലും മണിപ്പൂരിലും 20 ലക്ഷം രൂപയുമാണ് ചെലവാക്കാനാവു.

നോ‌ട്ട് നിരോധം മൂലം പണലഭ്യത കുറഞ്ഞത് രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് തലവേദനയാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ട് പിടിക്കരുതെന്ന സുപ്രീം കോടതി വിധി ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പിനെ നന്നായി ബാധിക്കുമെന്നാണ് സൂചന. യാദവ രാഷ്ട്രീയം പറയുന്ന എസ് പിക്കും ദളിത് രാഷ്ട്രീയം പറയുന്ന ബി എസ് പിക്കുമൊപ്പം ബി ജെ പിയും കോണ്‍ഗ്രസും എങ്ങനെയാണ് വോട്ടര്‍മ്മാരെ സ്വാധീനിക്കുകയെന്ന് കാത്തിരുന്നു കാണണം.

Tags:    

Similar News