ബജറ്റ് നീട്ടിവയ്ക്കണമെന്ന ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല
ഹരജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും സമയബന്ധിതമായി ഹരജി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്ര ബജറ്റ് അവതരണം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത് ഫെബ്രുവരി നാലിനും. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബജറ്റ് അവതരണം നീട്ടിവയ്ക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനം സമീപിച്ചിട്ടുണ്ട്.
ഹരജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും സമയബന്ധിതമായി ഹരജി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.