ബാബരി മസ്ജിദ് ധ്വംസനത്തിന് 25 വര്‍ഷം; ക്ഷേത്രം ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സംഘപരിവാര്‍

Update: 2018-06-04 23:08 GMT
Editor : Muhsina
ബാബരി മസ്ജിദ് ധ്വംസനത്തിന് 25 വര്‍ഷം; ക്ഷേത്രം ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സംഘപരിവാര്‍
Advertising

മോദി സര്‍ക്കാര്‍ 5 വര്‍ഷം പൂര്‍ത്തിയാക്കും മുന്പ് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് അയോധ്യയിലെ സംഘപരിവാര്‍ നേതൃത്വം. രാജ്യസഭയില്‍ കൂടി ഭൂരിപക്ഷമാകുന്നതോടെ നടപടികള്‍..

മോദി സര്‍ക്കാര്‍ 5 വര്‍ഷം പൂര്‍ത്തിയാക്കും മുന്പ് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് അയോധ്യയിലെ സംഘപരിവാര്‍ നേതൃത്വം. രാജ്യസഭയില്‍ കൂടി ഭൂരിപക്ഷമാകുന്നതോടെ നടപടികള്‍ വേഗത്തിലാകുമെന്നും VHP പ്രാദേശിക നേതൃത്വം മീഡിയാവണ്ണിനോട് പറഞ്ഞു. ബാബരി ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി പരിഗണിക്കവെയാണ് സംഘപരിവാരിന്‍റെ ഈ അവകാശവാദങ്ങള്‍ ‍.

അയോധ്യയിലെത്തുന്ന ഹിന്ദു വിശ്വാസികളായ സന്ദര്‍ശകരെയും തീര്‍ത്ഥടകരെയും ട്രസ്റ്റിലേക്കാനയിച്ച് രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ വിശദാംശങ്ങള്‍ പങ്കു വക്കുകയാണ് വി.എച്ച്. പി പ്രവര്‍ത്തകര്‍‍. കല്ലുകള്‍ മാത്രമല്ല, നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ക്ഷേത്രത്തിന്‍‌റെ മാതൃക യും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി പിരിവും സജീവം.ബാബരി മസ്ജിദ് നിലനിന്നിരുന്ന അതേ സ്ഥാനത്ത് സ്ഥാനത്ത് തന്നെ അധികം താമസിയാതെ ക്ഷേത്രം പണിയുമെന്ന് തീര്‍ത്തു പറയുന്നു ട്രസ്റ്റ് അധികാരികള്‍. സുപ്രീംകോടതി വിധി എതിരായാല്‍ ആ വിധി അംഗീകരിക്കുമോ എന്ന ചോദ്യത്തിന് , ബാബരി മസ്ജിദിന് തെളിവില്ലെന്നും അങ്ങനൊരു വിധി ഉണ്ടാകില്ലെന്നുമായിരുന്നു സ്വദേശിന്‍റെ മറുപടി.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News