ബാബരി ധ്വംസനത്തിന് കാല്‍ നൂറ്റാണ്ട്; വിചാരണ തീരാതെ പള്ളി തകര്‍ത്ത കേസും ഭൂതര്‍ക്ക കേസും

Update: 2018-06-04 17:03 GMT
Editor : Muhsina
ബാബരി ധ്വംസനത്തിന് കാല്‍ നൂറ്റാണ്ട്; വിചാരണ തീരാതെ പള്ളി തകര്‍ത്ത കേസും ഭൂതര്‍ക്ക കേസും
Advertising

എന്നാല്‍ കോടതി വിധിക്ക് കാത്ത് നില്‍ക്കാതെ പള്ളിയുണ്ടായിരുന്നിടത്ത് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് സംഘപരിവാര്‍...

ബാബരി മസ്ജിദ് ധ്വംസനത്തിന് ഇന്ന് കാല്‍ നൂറ്റാണ്ട് തികയുന്നു. ഭൂമി തര്‍ക്കകേസിലും മസ്ജിദ് തകര്‍ത്ത കേസിലും കോടതിയില്‍ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ കോടതി വിധിക്ക് കാത്ത് നില്‍ക്കാതെ പള്ളിയുണ്ടായിരുന്നിടത്ത് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് സംഘപരിവാര്‍.

രാജ്യത്തെ ജനാധിപത്യ മതേ തര മൂല്യങ്ങളെയും സര്‍ക്കര്‍ സംവിധാനത്തെയും വെല്ലു വിളിച്ച് ബി ജെ പി നേതാവ് എല്‍‌ കെ അദ്വാനി നടത്തിയ രഥായാത്ര അയോധ്യയിലെത്തിയതോടെയാണ് 1992 ഡിസംബര്‍ ആറ് എന്ന ഞായറാഴ്ച ദിവസം സന്ധ്യക്ക് കര്‍സേവക‌ര്‍ ബാബരി മസ്ജിദ് പൊളിക്കുന്നത്.‌

സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം 92 ഡിസംബര്‍ ആറിനു മുമ്പും ശേഷവും എന്നവിധത്തില്‍ വിഭജിക്കപ്പെട്ടു. ഇരുത്ത് അഞ്ച് ആണ്ടുകള്‍ക്കിപ്പുറവും ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ കുറ്റവാളികള്‍ മുഴുവന്‍ ശിക്ഷിക്കപ്പെട്ടില്ല. പകരം കുറ്റം ആരോപിക്കപ്പെട്ടവര്‍ അധികാരത്തില്‍ കേന്ദ്ര മന്ത്രി വരിയായി. ഗൂഡലോചനയില്‍ പോലും പങ്കില്ലെന്ന് കാട്ടി കീഴ്കോടതി വെറുതെ വിട്ട അദ്വാനി ഉള്‍പ്പെടുന്ന പതിമൂന്ന് പ്രമുഖര്‍ക്കെതിരെ ഗൂഡാലോചനക്കുറ്റം പുനസ്ഥാപിച്ച സുപ്രീം കോടതി നടപടി മാത്രമാണ് കാല്‍ നൂറ്റാണ്ട് കാലത്തെ ആശ്വാസ ഏട്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News