ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ താടിയെല്ല് അടിച്ചുപൊട്ടിക്കുമെന്ന് മന്ത്രി
ഓരോ ദിവസവും കഴിയുമ്പോഴും രാജ്യത്ത് 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യത്തെ കുറിച്ചു ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ക്ക് പല മാനങ്ങളാണ്.
ഓരോ ദിവസം കഴിയുമ്പോഴും രാജ്യത്ത് 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യത്തെ കുറിച്ചു ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ക്ക് പല മാനങ്ങളാണ് കൈവരുന്നത്. ഏറ്റവുമൊടുവില്‍ ഭാരത് മാതാവിന് ജയ് വിളിക്കാത്തവരുടെയെല്ലാം താടിയെല്ല് അടിച്ചു പൊട്ടിക്കുമെന്നാണ് ഛത്തീസ്‍ഗഢ് വിദ്യാഭ്യാസമന്ത്രി ബ്രിജ്‌മോഹന്‍ അഗര്‍വാളിന്റെ ഭീഷണി. ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെയൊക്കെ താടിയെല്ല് തകര്‍ക്കും. ഒരു പൊതു പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഹിന്ദുസ്ഥാനില്‍ ജനിച്ച്, ഹിന്ദുസ്ഥാന്റെ വെള്ളവും കുടിച്ച്, ഇവിടെ തന്നെ മരിച്ച് മണ്ണടിയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കേണ്ടി വരും.' അഗര്‍വാള്‍ പറഞ്ഞു. രാജ്യത്ത് നിയമമില്ലായിരുന്നവെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലയറുക്കുമെന്ന് ബാബാ രാംദേവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.